ദുൽകർ സൽമാൻ കോളേജ് പ്രൊഫസ്സർ ആകുന്നു.

Advertisement

മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ കുറച്ചു നാളായി മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കഴിഞ്ഞ ഒരു എട്ടു മാസമായി ഒറ്റ മലയാള ചിത്രത്തിൽ പോലും ദുൽകർ അഭിനയിച്ചിട്ടില്ല. എന്നാൽ ഈ കാലയളവിൽ മഹാനടി എന്ന തെലുങ്കു ചിത്രവും, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രവും, കാർവാൻ, സോയ ഫാക്ടർ എന്നീ ഹിന്ദി ചിത്രങ്ങളും ദുൽകർ ചെയ്തു. ഇപ്പോൾ വാൻ എന്ന പേരിൽ ഒരു തമിഴ് ചിത്രം ചെയ്യുകയാണ് ദുല്കർ സൽമാൻ. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഒരുപിടി മികച്ച പ്രൊജെക്ടുകളുമായി ദുൽകർ മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്.

അതിൽ ഒരു ചിത്രമൊരുക്കാൻ പോകുന്നത് സലാം ബുഖാരിയാണ്. നടൻ കൂടിയായ സലാം ബുഖാരി ആദ്യമായി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ ദുൽകർ സൽമാൻ ഒരു കോളേജ് പ്രൊഫസ്സർ ആയാണ് അഭിനയിക്കാൻ പോവുന്നതെന്നാണ് സൂചന. പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഈ വർഷം അവസാനം ചിത്രീകരണം തുടങ്ങാൻ പാകത്തിന് ആണ് പ്ലാൻ ചെയ്യുന്നത്.

Advertisement

ഇത് കൂടാതെ നവാഗതനായ നൗഫൽ ഒരുക്കാൻ പോകുന്ന ഒരു യമണ്ടൻ പ്രേമ കഥ, ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാര കുറുപ്പ് എന്നിവയും ദുൽകർ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ആണ്. ദുൽകർ സൽമാന്റെ അച്ഛൻ മമ്മൂട്ടിയും കോളേജ് പ്രൊഫസ്സർ ആയെത്തി പ്രേക്ഷകരെ ആവേശം കൊള്ളിച്ചിട്ടുള്ളയാളാണ്. ഇനി ദുൽഖറിന് ആണ് ആ ഊഴം വന്നിരിക്കുന്നത് എന്ന് പറയാം നമ്മുക്ക്. മഴയെത്തും മുൻപേ എന്ന കമൽ ചിത്രത്തിലാണ് പ്രേക്ഷകർ ഏറെയിഷ്ടപെടുന്ന ഒരു കോളേജ് പ്രൊഫസ്സർ ആയി മമ്മൂട്ടി എത്തിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close