Saturday, August 13

ഇത്തിക്കര പക്കിയുടെ മാസ്സ് ലുക്കിനുപുറകിൽ മോഹൻലാലിന്റെ കരസ്പർശം : റോഷൻ ആൻഡ്രൂസ്

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. പ്രിയ ആനന്ദാണ് നായികയായി വേഷമിടുന്നത്. 1830ലാണ് കായംകുളം കൊച്ചുണ്ണിയുടെ കഥ നടക്കുന്നത്. റോഷൻ ആൻഡ്രൂസിന്റെ വിശ്വസ്ത തിരകഥാകൃത്തുക്കളായ ബോബി- സഞ്ജയ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചിത്രത്തിൽ ഇത്തിക്കര പക്കിയായി വേഷമിടുന്നുണ്ട്. അതിഥി വേഷം എന്ന രീതിയിലാണ് മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായത്, എന്നാൽ ഇത്തിക്കര പക്കിയുടെ ഷൂട്ടിംഗ് സ്റ്റില്ലുകൾ തരംഗം സൃഷ്ട്ടിച്ചപ്പോൾ സിനിമയുടെ രണ്ടാം പകുതിയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിമാറുകയായിരുന്നു. ദിലീപ് ചിത്രം കമ്മാരസംഭവത്തിന് ശേഷം ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

ഇത്തിക്കര പക്കിയുടെ വേഷവിധാനം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു, വ്യത്യസ്തമായ ലുക്കായിരുന്നു മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത്തിക്കര പക്കിയുടെ മേക്ക് ഓവറിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റ് മോഹൻലാലിനുള്ളതാണന്ന് അണിയറ പ്രവർത്തകർ ഒന്നടങ്കം പറയുന്നത്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവമാണ് തന്റെ കഥാപാത്രത്തിന് വേണ്ടതെന്ന് റോഷൻ ആൻഡ്രൂസ് ആവശ്യപ്പെടുകയുണ്ടായി, എന്നാൽ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് മോഹൻലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേർന്ന് വ്യത്യസ്തമായ ഒരു മേക്ക് ഓവർ ഒരുക്കി കൊടുത്തത്. ‘കായംകുളം കൊച്ചുണ്ണി’ യുടെ അണിയറ പ്രവർത്തകർ ഇത്തിക്കര പക്കിക്ക് വേണ്ടി മറ്റൊരു വേഷവിധാനമാണ് ഒരുക്കിയിരുന്നത്, മുണ്ട് ഉടുത്തുള്ള പക്കിയെയാണ് അവർ ഉദ്ദേശിച്ചത്. കുറെയേറെ സിനിമകളിൽ മോഹൻലാൽ മുണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് കാരണം അവസാന നിമിഷം ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുറെ ചർച്ചകൾക്ക് ശേഷം ഇത്തിക്കര പക്കിയുടെ പൂർവ ചരിത്രം വീണ്ടും പരിശോധിച്ചപ്പോളാണ് മോഷ്ടിച്ച വസ്ത്രങ്ങളാണ് അദ്ദേഹം കൂടുതൽ ഉപയോഗിക്കുന്നതെന്ന് മനസിലായത്, ഈ ഒരു വസ്തുത മാത്രം കണക്കിലെടുത്താണ് പുതിയ ലുക്കിൽ എത്തിച്ചേർന്നത്. മോഹൻലാലിന്റെ രംഗങ്ങൾ തീയറ്ററിൽ പ്രേക്ഷകരെ ആവേഷശത്തിലാഴ്ത്തും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ അതിവേഗത്തിലാണ് നീങ്ങുന്നത്, മോഹൻലാലിന്റെയും നിവിൻ പോളിയുടെയും ഡബ്ബിങാണ് ആദ്യം പൂർത്തിയാക്കിയത്, ഗ്രാഫിക്സ് വർക്കുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഉലകനായകൻ കമൽ ഹാസനും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചേർന്നായിരിക്കും ‘കായംകുളം കൊച്ചുണ്ണി’ യുടെ ട്രെയ്‌ലർ പ്രകാശനം ചെയ്യുക. സണ്ണി വെയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, അമിത്, തെസ്നി ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author