ജനഗണമനക്കു ശേഷം വമ്പൻ ചിത്രവുമായി സംവിധായകൻ; ടോവിനോയുടെ പള്ളി ചട്ടമ്പി വരുന്നു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ക്വീൻ എന്ന ഹിറ്റ് ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ഡിജോ ജോസ് ആന്റണി. അതിനു ശേഷം അദ്ദേഹം ഒരുക്കിയ ജനഗണമന എന്ന ചിത്രം ഈ കഴിഞ്ഞ വ്യാഴമാണ്‌ റിലീസ് ആയതു. ആഗോള റിലീസ് ആയെത്തിയ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി സൂപ്പർ വിജയത്തിലേക്കാണ് മുന്നേറുന്നത്. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം കാലിക പ്രസക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. രണ്ടു ഭാഗങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നുണ്ടാവും എന്നത് വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും ജനഗണമനക്കു ശേഷം മറ്റൊരു വമ്പൻ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിജോ. ടോവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് പള്ളി ചട്ടമ്പി എന്നാണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം രചിക്കുന്നത് എസ് സുരേഷ് ബാബു ആണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രം, 1957 – 1958 കാലഘട്ടത്തിൽ നടന്ന വിമോചന സമരത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. സുജിത് സാരംഗ് കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കാൻ പോകുന്നത് ജേക്സ് ബിജോയ് ആണ്. ശ്രീജിത്ത് സാരംഗ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. നേരത്തെ ഷൂട്ടിംഗ് പ്ലാൻ ചെയ്ത ഈ ചിത്രം കോവിഡ് പശ്‌ചാത്തലത്തിൽ ആണ് ഷൂട്ടിംഗ് വൈകിയത്. ഇപ്പോൾ എല്ലാം സാധാരണ നിലയിലായി വരുന്ന സാഹചര്യത്തിൽ ഒരുപാട് വൈകാതെ തന്നെ ഈ ചിത്രം ആരംഭിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author