തെറ്റായ മാധ്യമ പ്രചരണം; മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി തുടരും…

Advertisement

മലയാള സിനിമയിലെ താരസംഘടനയാണ് ‘അമ്മ’, അടുത്തിടെ നടന്ന വാർഷിക മീറ്റിംഗിലാണ് മോഹൻലാലിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇന്നസെന്റായിരുന്നു വർഷങ്ങളായി അമ്മയെ സംഘടനയെ നയിച്ചിരുന്നത്. ദിലീപ് വിഷയത്തെ തുടർന്ന് ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ സംഘടനയിൽ രൂപപ്പെട്ടിരുന്നു, പിന്നീട് ചില നടിമാർ രാജിക്കത്ത് വരെ നൽകുകയുണ്ടായി. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുവാൻ ഒരുങ്ങുകയാണ് എന്ന തീരുമാനത്തിന് പ്രതിഷേധവുമായി ഒരുപാട് കാര്യങ്ങൾ അടുത്തിടെ അരങ്ങേറിയിരുന്നു. മോഹൻലാൽ സ്റ്റേറ്റ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരുപാട് താരങ്ങൾ നിവേദനം വരെ സർക്കാറിന് സമർപ്പിക്കുകയുണ്ടായി. മാതൃഭൂമി എന്ന പത്രത്തിൽ മോഹൻലാൽ അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണ് എന്ന് അറിയിച്ചുകൊണ്ട് ഒരു വാർത്ത അടുത്തിടെ വന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഈ വാർത്തയുടെ സത്യാവസ്ഥയുമായി അമ്മ സംഘടന തന്നെ രംഗത്തെത്തിയിരിക്കുകയാണ്

അമ്മ സംഘടനയുടെ കുറിപ്പിന്റെ പൂർണ രൂപം :-

Advertisement

ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാൻ ശ്രീ മോഹൻലാൽ സന്നദ്ധത അറിയിച്ചുവെന്നും അമ്മയിൽ ചേരിതിരിവാണെന്നുമാണ് വാർത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങൾ ആരും തന്നെ ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നൽകേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകൾ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി പലതരത്തിൽ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീർത്തുകൊണ്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവർത്തികൾ അവർ ചെയ്യുന്നു. അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനയേയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹൻലാലിനേയും അവർ കടന്ന് ആക്രമിച്ചിരിക്കുകയാണ്. അമ്മയിൽ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. പ്രസിഡന്റ് മോഹൻലാലും സംഘടനയിലെ ഒരു എക്‌സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാർത്തകൾ മാതൃഭൂമി പ്രസിദ്ധീകരിക്കാൻ സാദ്ധ്യതയുണ്ട്. അംഗങ്ങൾ ആരും ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അമ്മ’ കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും.

മലയാള സിനിമയെ അടിച്ചമർത്താൻ ഒരുപാട് കാര്യങ്ങൾ ഇതിനും മുമ്പ് മാതൃഭൂമി ചെയ്തിട്ടുണ്ട്. നല്ല സിനിമകൾക്ക് പോലും മോശം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാണ് അവർ ജനശ്രദ്ധ പിടിച്ചു പറ്റിയത്. മലയാള സിനിമയിലെ തന്നെ ഒരു പരസ്യം പോലും മാതൃഭൂമി പത്രത്തിന് നൽകരുതെന്നും എല്ലാ സംഘടനയും നേരത്തെ കൂട്ടായി തീരുമാനം എടുത്തിരുന്നു. മോഹൻലാലിനെതിരെയും അമ്മ സംഘടനയ്ക്കെതിരെയും മാതൃഭൂമി പത്രത്തിൽ വരുന്നതും വരാനിരിക്കുന്നതുമായി എല്ലാ വാർത്തകൾ പരമാവധി ഒഴിവാക്കാനാണ് സംഘടന ജനങ്ങളോട് ആവശ്യപ്പെടുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close