അന്ന് മനു അങ്കിളിലെ ലോതർ; ഇന്ന് സൗദി വെള്ളക്കയിലെ ജഡ്ജി..!

Advertisement

ഇന്നലെയാണ് തരുൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന്റെ ആദ്യ ടീസർ എത്തിയത്. ഓപ്പറേഷൻ ജാവാക്കു ശേഷം തരുൺ മൂർത്തി ഒരുക്കിയ ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കോടതി വ്യവഹാരങ്ങൾക്കു പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് ഇതെന്നാണ് ഇതിന്റെ ടീസർ നമ്മുക്ക് കാണിച്ചു തരുന്നത്. ഏകദേശം ഇരുപതോളം വക്കീലന്മാർ, റിട്ടയേർഡ് മജിസ്‌ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് തരുൺ മൂർത്തി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. എന്നാൽ ഇന്നലെ ടീസർ കണ്ടപ്പോൾ പ്രേക്ഷകർ ശ്രദ്ധിച്ച ഒരു മുഖം ഇതിലെ ജഡ്ജി ആയി വന്ന കഥാപാത്രത്തിന്റെ ആണ്. പ്രേക്ഷകർക്ക് സുപരിചിതമായ ഒരു മുഖമായിരുന്നു അത്.

1988 ഇൽ മമ്മൂട്ടിയെ നായകനാക്കി ഷിബു ചക്രവർത്തി രചിച്ചു, ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിൾ. കുട്ടികളുടെ കഥാപാത്രത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ആ ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തിയിരുന്നു. ആ ചിത്രത്തിലെ ഒരു കുട്ടി കഥാപാത്രമായ ലോതർ അന്ന് വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്‌. ആ കഥാപാത്രം അവതരിപ്പിച്ച കുര്യൻ ചാക്കോ എന്ന, അന്നത്തെ ആ ബാലതാരമാണ്, ഇപ്പോൾ ജഡ്ജി ആയി സൗദി വെള്ളക്കയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ലോതർ അഥവാ ഡാനി എന്ന, മനു അങ്കിളിലെ കുര്യന്റെ കഥാപാത്രം അന്ന് പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് സൗദി വെള്ളക്ക നിർമ്മിച്ചിരിക്കുന്നത്. മെയ് ഇരുപതിന്‌ ഈ ചിത്രം തീയേറ്ററുകളിൽ എത്തും.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close