അസ്‌കർ അലിയുടെ ചെമ്പരത്തി പൂവിനു നവംബർ ഇരുപത്തിനാലിനു വമ്പൻ റിലീസ്..

Advertisement

ആസിഫ് അലിയുടെ അനുജൻ അസ്‌കർ അലി അഭിനയിച്ച ഒരു ചിത്രം മാത്രമേ ഇത് വരെ പുറത്തു വന്നിട്ടുള്ളൂ. ആ ചിത്രത്തിലൂടെ ഒരു അഭിനേതാവ് എന്ന നിലയിൽ അസ്‌കർ ശ്രദ്ധ നേടിയെങ്കിലും ഒരു താരം എന്ന നിലയിലേക്കുള്ള അസ്കറിന്റെ വളർച്ച ഇനി നോക്കി കാണേണ്ടത് തന്നെയാണ്. പക്ഷെ അസ്കറിന്റെ രണ്ടാം ചിത്രമായ ചെമ്പരത്തി പൂവിനു കേരളത്തിൽ വമ്പൻ റിലീസ് ആണ് ലഭിക്കാൻ പോവുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിലെ 120 സ്‌ക്രീനുകളിൽ ആയിരിക്കും ഈ വരുന്ന നവംബർ 24 നു ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. സാധാരണ ഒരു നിവിൻ പോളി ചിത്രത്തിനൊക്കെ ലഭിക്കുന്ന സ്‌ക്രീനുകളുടെ എണ്ണമാണ് അത്രയൊക്കെ. അത്ര സ്ക്രീനുകൾ തന്റെ രണ്ടാം ചിത്രത്തിന് തന്നെ ലഭിക്കുക എന്ന് പറഞ്ഞാൽ ഒരു പുതുമുഖ നടനെ സംബന്ധിച്ചു അതൊരു നേട്ടം തന്നെയാണ്.

Advertisement

ഇത്രയും സ്ക്രീനുകൾ ഈ ചിത്രത്തിന് ലഭിക്കാൻ കാരണം മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ആണെന്ന് പറയേണ്ടി വരും. കാരണം മോഹൻലാലിൻറെ ഉടമസ്ഥതയിൽ ഉള്ള മാക്സ്‌ലാബ് എന്ന വിതരണ കമ്പനിയാണ് ഈ ചിത്രം ഇവിടെ പ്രദർശനത്തിനെത്തിക്കുന്നതു.

കേരളത്തിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയും വിതരണ കമ്പനിയുമാണ് മോഹൻലാലിൻറെ ആശീർവാദ് – മാക്സ്‌ലാബ് എന്നിവ. മോഹൻലാലിൻറെ പിന്തുണ കൂടി കിട്ടിയതോടെ ചെമ്പരത്തി പൂവിനു ലഭിച്ചിരിക്കുന്നത് വലിയ ശ്രദ്ധയാണ്.

നവാഗതനായ അരുൺ വൈഗ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭുവനേന്ദ്രൻ, സക്കറിയ എന്നിവർ ചേർന്നാണ്. അജു വർഗീസ്, അദിതി രവി, പാർവതി അരുൺ , വിശാഖ് നായർ, ധർമജൻ, കോട്ടയം പ്രദീപ്, സുധീർ കരമന , സുനിൽ സുഗത, വിജിലേഷ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. രാകേഷ് എ ആർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സന്തോഷ് അനിമയാണ്. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close