വിഷാദ രോഗം മാറ്റിയത് ചാർളി; മകന് ദുൽഖർ സൽമാൻ എന്ന് പേര് വെച്ച് ബംഗ്ലാദേശി..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കേരളത്തിന് അകത്തും പുറത്തും ഒട്ടേറെ ആരാധകർ ഉള്ള യുവ താരമാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ അങ്ങ് ബംഗ്ലാദേശിൽ നിന്നും ദുൽഖർ സൽമാൻ ആരാധകരുടെ വാർത്തകൾ പുറത്തു വരികയാണ്. ദുൽഖർ സൽമാനോടുള്ള ആരാധന കൊണ്ട് സ്വന്തം മകന് ദുൽഖർ സൽമാൻ എന്ന് പേര് വെച്ച ബംഗ്ലാദേശിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതു. തന്റെ നാട്ടില്‍ നടന്ന ഈ സംഭവം ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ എന്നയാളാണ് ട്വിറ്ററിലൂടെ മറ്റുള്ളവർക്കായി പങ്കു വെച്ചത്. ദുൽഖർ സൽമാനെ ടാഗ് ചെയ്തു കൊണ്ട് സൈഫുദീൻ ഷക്കീൽ ട്വീറ്റ് ചെയ്തത് തങ്ങളുടെ നാട്ടിലൊരാള്‍ ദുല്‍ഖറിന്റെ ചാര്‍ലി കണ്ട് വിഷാദരോഗത്തില്‍ നിന്നും മുക്തനായി എന്നും അതിനു മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടുകയും ചെയ്തു എന്നുമാണ് . ഇവിടെ നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്’ എന്നായിരുന്നു ദുൽഖറിനെ മെൻഷൻ ചെയ്തുള്ള സെയ്ഫുദ്ദീന്റെ ട്വീറ്റ്.

തന്നെ ടാഗ് ചെയ്തുള്ള ട്വീറ്റ് ശ്രദ്ധയില്‍ പെട്ട ദുല്‍ഖര്‍ സൽമാൻ, ആ ബംഗ്ലാദേശി ആരാധകന് നന്ദിയറിയിച്ച് രംഗത്ത് വരികയും ചെയ്തു. ഒരുപാട് നന്ദി ഉണ്ടെന്നും ബംഗ്ലാദേശിലെ എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം നൽകുന്നു എന്നും ദുൽകർ പറഞ്ഞു. കോളജ് സമയത്ത് തനിക്കു ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു എന്നും അവരുമായുള്ള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു എന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി ട്വീറ്റ്. മൂന്ന് വർഷം മുൻപാണ് ഉണ്ണി ആർ രചിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർളി റിലീസ് ചെയ്തത്. ഇപ്പോഴും ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയ ചാർലിയിൽ പാർവതി ആയിരുന്നു നായിക. ഈ ചിത്രത്തിലെ അഭിനയത്തിന് ദുൽകർ സൽമാന് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. .

Did you find apk for android? You can find new Free Android Games and apps.
Share.

About Author