സംസ്ഥാന ചലച്ചിത്ര അവാർഡ് 2020 ; മികച്ച നടനുള്ള മത്സരത്തിൽ ബിജു മേനോനോടൊപ്പം ഇന്ദ്രൻസും യുവ താരനിരയും..!

Advertisement

2020 ഇൽ സെൻസർ ചെയ്തതും റിലീസ് ചെയ്‌തതുമായ മലയാള ചിത്രങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എൺപതോളം ചിത്രങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. അതിൽ തന്നെ ഏവരും കാത്തിരിക്കുന്ന, മികച്ച നടനുള്ള അവാർഡിന് മത്സരിക്കുന്നവരിൽ മുൻനിരയിൽ ഉള്ളത് ബിജു മേനോൻ ആണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിനാണ് ബിജു മേനോൻ മത്സര രംഗത്തുള്ളത്. ബിജു മേനോനോടൊപ്പം ശ്കതമായി മത്സര രംഗത്തുള്ളത് ഇന്ദ്രൻസും മലയാളത്തിലെ യുവ താരനിരയുമാണ്. ഫഹദ് ഫാസിൽ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ തങ്ങളുടെ പല ചിത്രങ്ങളുമായി മത്സരിക്കുന്നുണ്ട്. ട്രാൻസ്, സീ യു സൂൺ, മാലിക് എന്നിവയാണ് ഫഹദ് മത്സരിക്കുന്ന ചിത്രങ്ങൾ. വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് മത്സരിക്കുന്നത് ജയസൂര്യ ആണ്. മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് മത്സരിക്കുന്നത്.

അവാർഡിന് സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ രണ്ടു പ്രാഥമിക ജൂറികൾ കണ്ടു വിലയിരുത്തും. ഇതിൽ നിന്ന് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ കണ്ടാണ് അന്തിമ ജൂറി അവാർഡുകൾ നിർണ്ണയിക്കുക. ആറു സംവിധായകരുടെ രണ്ടു സിനിമകൾ വീതം ഇത്തവണ മത്സരിക്കുന്നുണ്ട്. മഹേഷ് നാരായൺ, സിദ്ധാർഥ് ശിവ, ജിയോ ബേബി, അശോക് ആർ.നാഥ്, സിദ്ദിഖ് പറവൂർ, ഡോൺ പാലത്തറ എന്നീ സംവിധായകരാണ് ഇത്തവണ രണ്ടു ചിത്രങ്ങളുമായി മുന്നിലുള്ളത്. വേലുക്കാക്ക ഒപ്പ് കാ എന്ന ചിത്രത്തിലൂടെ ഇന്ദ്രൻസ് മികച്ച നടനാകാൻ മത്സരിക്കുമ്പോൾ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഫോറൻസിക് എന്നീ സിനിമകൾ വഴി ടോവിനോ തോമസും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെ സുരാജ് വെഞ്ഞാറമൂടും മത്സരിക്കുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close