Saturday, January 29

എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര; അകാലത്തിൽ പൊലിഞ്ഞുപോയ ഭാര്യയോടുള്ള സ്നേഹം ടാറ്റുവിലൂടെ വരച്ചുകാട്ടി ബിജിപാൽ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

അകാലത്തില്‍ തന്നെയും മക്കളെയും വിട്ടുപിരിഞ്ഞുപോയ ഭാര്യയുടെ ഓർമയ്ക്കായി അവരുടെ ചിത്രം പച്ചകുത്തി സംഗീത സംവിധായകന്‍ ബിജിപാല്‍. ‘എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര’ എന്നാണ് ഭാര്യ ശാന്തിയുടെ ചിത്രത്തിനോടൊപ്പം ബിജിപാല്‍ കൈയ്യില്‍ പച്ചകുത്തിയിരിക്കുന്നത്.കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇങ്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയാണ് ചിത്രം പുറത്തുവിട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി മരണപ്പെടുന്നത്. കു‍ഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ​അറിയപ്പെടുന്ന നര്‍ത്തകിയായിരുന്നു ശാന്തി.

ബിജിബാലിന്റെ സംഗീതത്തിൽ ജനുവരിയില്‍ ‘സകലദേവ നുതേ’ എന്ന പേരില്‍ സരസ്വതി സ്തുതികളുടെ നൃത്ത രൂപവും ഇവർ പുറത്തിറക്കിയിരുന്നു. 2002ലായിരുന്നു ഇവരുടെ വിവാഹം. രണ്ട് കുട്ടികളുണ്ട്. അമ്മയുടെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ ചേര്‍ന്ന് പാടിയ ഗാനവും അടുത്തിടെ വൈറലായിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author