മോഹൻലാലിനൊപ്പം ലൂസിഫറിൽ വമ്പൻ താരനിര…

Advertisement

മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ഒട്ടേറെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട്. അടുത്ത മാസം പ്രദർശനത്തിനെത്തുന്ന അജോയ് വർമ്മ ചിത്രമാണ് ‘നീരാളി’, അതിന് ശേഷം കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ ഒടിയനാണ് റീലീസിന് ഒരുങ്ങുന്നത്. അണിയറയിൽ ഒരുങ്ങുന്ന രഞ്ജിത് ചിത്രം ‘ഡ്രാമാ’, സിദ്ദിക്ക് ചിത്രം ‘ബിഗ് ബ്രദർ’ എല്ലാം പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങൾ തന്നെയാണ്. മലയാള സിനിമയുടെ യുവ നടൻ പൃഥ്വിരാജ്- മോഹൻലാൽ ഒന്നിക്കുന്ന ചിത്രമായ ലൂസിഫറാണ് സിനിമ പ്രേമികൾ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രം. നടനായി, നിർമ്മാതാവായി, ഗായകനായി വിസ്മയിപ്പിച്ച പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥ എഴുതുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ്.

ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് നടക്കുന്നത്, ഷൂട്ടിംഗ് വൈകാതെ ആരംഭിക്കാൻ പോകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കിലാണ് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ പ്രതിനായകനായി ബോളിവുഡിലെ സൂപ്പർ താരം വിവേക് ഒബ്രോയാണ് വേഷമിടുന്നത് എന്ന് സൂചനയുണ്ട്. വിവേകം, ക്രിഷ് 3 എന്നീ ചിത്രങ്ങളിൽ മികച്ച വില്ലൻ വേഷങ്ങൾ കാഴ്ച്ചവെച്ച വ്യക്തിയാണ് വിവേക് ഒബ്രോയ്‌. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തിൽ മോഹൻലാലും കൈകാര്യം ചെയ്യുന്നത്. ‘ക്യൂൻ’ സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ സാനിയാ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി പ്രത്യക്ഷപ്പെടും എന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

യുവ നായകൻ ടോവിനോ മോഹൻലാലിന്റെ അനിയനായി ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലൻ സിനിമക്ക് ശേഷം മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യർ വീണ്ടും പ്രത്യക്ഷപ്പെടും എന്നാണ് അറിയാൻ സാധിച്ചത്. പൃഥ്വിരാജിന്റെ ചേട്ടൻ ഇന്ദ്രജിത്തും ചിത്രത്തിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കും എന്നും സൂചനയുണ്ട്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ് എന്നാൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനോടപ്പമായിരിക്കും എല്ലാം ഔദ്യോഗികമായി പുറത്തുവിടുക. മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും ‘ലൂസിഫർ’. ആശിർവാദ് സിനിമാസിന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close