ഗൾഫ് കളക്ഷനിൽ പുലിമുരുഗനെ മറികടന്നു ഭീഷ്മ പർവ്വം..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രം തീയേറ്റർ റൺ അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു റെക്കോർഡ് കൂടി നേടിയിരിക്കുകയാണ്. ഗൾഫിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായി ഭീഷ്മ പർവ്വം മാറി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൾഫ് കളക്ഷനിൽ മോഹൻലാൽ ചിത്രമായ പുലി മുരുകനെയാണ് ഭീഷ്മ പർവ്വം മറികടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ നായകനായ ലൂസിഫർ ആണ് ഗൾഫ് കളക്ഷനിൽ ഒന്നാമത് നിൽക്കുന്നത്. ഏകദേശം നാൽപതു കോടിയോളമാണ് ഗൾഫിൽ നിന്ന് ലൂസിഫർ നേടിയത്. ഭീഷ്മയുടെ ഗൾഫ് കളക്ഷൻ 31 കോടി രൂപ കവിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പുലി മുരുകനും ഗൾഫിൽ നിന്ന് നേടിയത് 31 കോടി രൂപയാണ്. പക്ഷെ ചിത്രം കണ്ട പ്രേക്ഷകരുടെ എണ്ണത്തിൽ പുലിമുരുകൻ തന്നെയാണ് ഇപ്പോഴും ഗൾഫിൽ മുന്നിൽ നിൽക്കുന്നത്. ആറു ലക്ഷത്തിനു മുകളിൽ പ്രേക്ഷകർ ആണ് ഗൾഫിൽ ലൂസിഫർ കണ്ടത് എങ്കിൽ പുലിമുരുകന് ലഭിച്ചത് അഞ്ചര ലക്ഷത്തോളം പ്രേക്ഷകരെ ആണ്.

Advertisement

ഭീഷ്മപർവത്തിനു 18 ദിവസം കൊണ്ട് ഗൾഫിൽ നിന്നും ലഭിച്ച പ്രേക്ഷകർ മൂന്നു ലക്ഷത്തിതൊണ്ണൂറ്റിയയ്യായിരം ആണെന്ന് ചിത്രത്തിന്റെ ഗൾഫ് വിതരണക്കാരായ ട്രൂത് ഗ്ലോബൽ ഫിലിംസ് പുറത്തു വിട്ടിട്ടുണ്ട്. യു എസ് ഡോളർ ഇന്ത്യൻ രൂപയിലേക്കു മറ്റുബോൾ ഉള്ള റേറ്റിന് വലിയ വ്യത്യാസം വന്നതു കൊണ്ടാണ് പുലി മുരുകനേക്കാൾ ഒന്നര ലക്ഷത്തോളം കാഴ്ചക്കാർ കുറവായിട്ടും ഭീഷ്മയുടെ ഗ്രോസ് പുലി മുരുകനേക്കാൾ കൂടുതൽ വന്നത് എന്നും ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു, വിദേശ കളക്ഷൻ യു എസ് ഡോളറിൽ ആണ് എപ്പോഴും കണക്കു കൂട്ടുന്നത്. യു എസ് ഡോളറിൽ മുന്നിൽ പുലി മുരുകൻ ആണെങ്കിലും ഇന്ത്യൻ രൂപയിലേക്കു മാറ്റുമ്പോൾ ഭീഷ്മ പർവ്വം ഗൾഫ് കളക്ഷനിൽ രണ്ടാം സ്ഥാനത്തു വരുന്നു. ആകെ മൊത്തമുള്ള വിദേശം കളക്ഷൻ ആയി ഭീഷ്മ നേടിയത് 34 കോടിയോളമാണ്. ലൂസിഫർ നേടിയ വിദേശ കളക്ഷൻ അമ്പതു കോടിക്ക് മുകളിൽ ആണെങ്കിൽ പുലി മുരുകൻ നേടിയത് 39 കോടിയോളമാണ്. ഏതായാലൂം കേരളത്തിലും വിദേശത്തും ടോട്ടൽ ഗ്രോസിലും മുന്നിൽ നിൽക്കുന്ന മലയാളത്തിലെ ആദ്യ അഞ്ചു ചിത്രങ്ങളിൽ ഒന്നാവാൻ ഭീഷ്മ പർവത്തിന് സാധിച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close