യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രം; നായികയായി ഭാവന..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് ഭാവന. ഏകദേശം ആറു വർഷത്തോളമായി മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന ഭാവന ഈ വർഷം താൻ മലയാളത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലയാള സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും, കന്നഡ സിനിമയിൽ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായി ഭാവന എത്തിയിരുന്നു. ഇപ്പോഴിതാ ഒരു കന്നഡ ചിത്രം കൂടി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഭാവന. തന്റെ കരിയാറിലാദ്യമായി ഭാവന ഇരട്ട വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണമാരംഭിച്ചു. പിങ്ക് നോട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ജി എൻ രുദ്രേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നതു മലയാളി സംഗീത സംവിധായകനായ ജാസി ഗിഫ്റ്റാണ്. ഒരുപോലെയുള്ള ഇരട്ട സഹോദരിമാരെയാണ് താൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ഭാവന പറയുന്നു.

കുടുംബ ബന്ധങ്ങളുടെ വെെകാരികതയും ഉദ്വേഗജനകമായ മൂഹൂർത്തങ്ങളുമുള്ള തിരക്കഥയാണ് ഈ ചിത്രത്തിൻറേതെന്നും, അതുകൊണ്ടാണ് ഇത് ചെയ്യാൻ താൻ തീരുമാനിച്ചതെന്നും ഭാവന വ്യക്‌തമാക്കി. ഈ വർഷം ഭാവന ഒരു മലയാള ചിത്രവും ചെയ്യുന്നുണ്ട്. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൽഖാദർ നിർമ്മിച്ച്, ഷറഫുദ്ധീൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നതും സംവിധായകൻ ആദിൽ മൈമൂനത് അഷറഫാണ്. ഒരുപാട് പേര്‍ തിരിച്ചുവരാന്‍ നിർബന്ധിച്ചെന്നും പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങി നിരവധി പേര്‍ തനിക്കു അവസരമുണ്ടെന്നു പറഞ്ഞിരുന്നെന്നും ഭാവന വെളിപ്പെടുത്തിയിരുന്നു.

ഫോട്ടോ കടപ്പാട്: SBK Photography

Did you find apk for android? You can find new Free Android Games and apps.
Share.

About Author