വീണ്ടും ചെറിയ സിനിമയുടെ വലിയ വിജയം; പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി അവിയൽ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഒരു കൊച്ചു ചിത്രം കൂടി ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ ഏഴിന് റിലീസ് ചെയ്ത അവിയൽ എന്ന ചിത്രമാണ് ആ വിജയം നേടുന്നത്. ജോജു ജോർജ്, സിറാജുദീൻ നസീർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം വളരെ മനോഹരമായി പ്രണയവും സംഗീതവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി ഒരുക്കിയ ഒന്നാണ്. കൃഷ്ണ കുമാർ എന്ന നായക കഥാപാത്രത്തിന്റെ ജീവിതത്തിലെ, വിവിധ കാലഘട്ടങ്ങളിലേ പ്രണയമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. കൃഷ്ണ കുമാർ ആയി എത്തുന്നത്‌ ജോജു ജോർജ് ആണ്. ആ കഥാപാത്രത്തിന്റെ കൗമാരവും യൗവനുമെല്ലാമാണ് സിറാജുദ്ധീൻ അവതരിപ്പിക്കുന്നത്. ഷാനിൽ മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്നുണ്ട് എന്നാണ് തീയേറ്ററുകളിൽ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത്.

പോക്കറ്റ് സ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, അനശ്വര രാജൻ, ഡെയ്‍ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, ആത്മീയ രാജൻ, കേതകി നാരായണ്‍, ശിവദാസ് സി, അഞ്‍ജലി നായര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്നൊരുക്കിയ ഇതിലെ ഗാനങ്ങളും മനോഹരമാണ്. സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയ അവിയൽ എഡിറ്റ് ചെയ്തിരിക്കുന്നത് റഹ്‍മാൻ മുഹമദ് അലി, ലിജോ പോള്‍ എന്നിവരാണ്. ഏതായാലും പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിച്ച ഈ ചിത്രം വരും ദിവസങ്ങളിലും തീയേറ്ററുകൾ നിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author