സാധാരണക്കാർ കാണാൻ ആഗ്രഹിക്കുന്ന ദുൽഖറിനെ ‘ഒരു യമണ്ടൻ പ്രേമകഥ’ യിൽ കാണാൻ സാധിക്കുമെന്ന് തിരകഥാകൃത് ബിബിൻ ജോർജ്..

Advertisement

ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ ബി. സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ ഒരു മലയാള സിനിമയിൽ ഭാഗമാവുന്നത്. മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയത് ബിജോയ് നമ്പ്യാരുടെ സോളോവായിരുന്നു. അന്യ ഭാഷ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിന് ഒരുപാട് പ്രശംസകളും തേടിയെത്തിയിരുന്നു. ജൂലൈ 3 നാണ് ഒരു യമണ്ടൻ പ്രേമകഥയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. കൊച്ചി പഞ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ദുൽഖറിന്റെ സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യതസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക.

‘ഒരു യമണ്ടൻ പ്രേമകഥ’ യിലെ ലൊക്കേഷൻ സ്റ്റില്ലുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. കള്ളി മുണ്ടും ടി- ഷർട്ടിലുമാണ് ദുൽഖർ കൂടുതലായും ചിത്രീകരണ സമയത്ത് ധരിച്ചിരുന്നത്. ദുൽഖർ സാധാരണക്കാരനായ ഒരു ലോക്കൽ മലയാളിയായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഇതുവരെ പരീക്ഷിക്കാത്ത ഒരു കഥാപാത്രം തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്. സസ്‌പെൻസ് നിറഞ്ഞ ഒരു കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്നതെന്നും തിരകഥാകൃത്ത് ബിബിൻ ജോർജ്‌ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സാധാരണക്കാർ കാണാൻ ആഗ്രഹിക്കുന്ന ദുൽഖറിനെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നും ബിബിൻ കൂട്ടിച്ചേർത്തു. ദുൽഖറിന്റെ നിർദേശങ്ങൾ അനുസരിച്ചു തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു എന്നും താരം പറയുകയുണ്ടായി. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനറായാണ് ചിത്രം പുറത്തിറങ്ങുക. സലിം കുമാർ, സൗബിൻ ഷാഹിർ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു യമണ്ടൻ പ്രേമകഥയുടെ സംഗീതം ഒരുക്കുന്നത് നാദിർഷയാണ്. ദുൽഖർ സൽമാൻ നായകനായിയെത്തുന്ന ഹിന്ദി ചിത്രം കർവാൻ ആഗസ്റ്റ് 3ന് പ്രദർശനത്തിനെത്തും. തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിൽ താരത്തിന്റെ അടുത്ത ചിത്രം സുകുമാരകുറുപ്പാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close