Tuesday, May 30

‘അറം’ സംവിധായകന്റെ പുതിയ ചിത്രത്തിൽ ആര്യ ബോക്സറുടെ വേഷത്തിൽ ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കഴിഞ്ഞ വർഷം ഇറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ ചിത്രമാണ് ‘അറം’. ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി ഗോപി നൈനാർ സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാവുകയും, നയൻതാരയുടെ പ്രകടത്തിന് ഒട്ടേറെ അവാർഡുകളും താരത്തെ തേടിയത്തി. ഈ വർഷത്തെ ഫിലിംഫെയർ അവാർഡ്സിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് നയൻതാര ചിത്രം ‘അറം’ ആയിരുന്നു. ഗോപി നൈനാർ എന്ന സംവിധായകന്റെ അവതരണവും ചിത്രത്തിന് മുതൽ കൂട്ടായിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു അറം 2 വൈകാതെ തന്നെയുണ്ടാവുമെന്ന് ഗോപി നൈനാർ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു അദ്ദേഹത്തിന്റെ അടുത്ത ചിത്രം നടൻ ആര്യയുമായിട്ടായിരിക്കും.

അറം രണ്ടാം ഭാഗം അണിയറയിൽ ഉണ്ടെന്നും എന്നാൽ നയൻതാരയുടെ ഡേറ്റ് കണക്കിലെടുത്താണ് ആര്യയെ നായകനാക്കിയുള്ള ചിത്രവുമായി മുന്നോട്ട് പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ആര്യ ബോക്‌സറായാണ് ചിത്രത്തിൽ വേഷമിടുന്നതെന്ന് സൂചനയുണ്ട്. നോർത്ത് മദ്രാസിലായിരിക്കും ചിത്രം പ്രധാനമായും ചിത്രീകരിക്കുക. ആർ. രവീന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചു ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ആര്യയുടെ നായികമാരായി 2 പേരുണ്ടാവുമെന്ന് സൂചനയുണ്ട്. ആര്യയുടെ റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘ഗജിനികാന്ത്’. അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ‘സംഗമിത്ര’ എന്ന തമിഴിലെ ബിഗ് ബഡ്ജറ്റ് ചിത്രത്തിലും ആര്യ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ. വി ആനന്ദ് ചിത്രത്തിലാണ് ഇപ്പോൾ ആര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ വില്ലനായാണ് ഈ ചിത്രത്തിൽ ആര്യ അഭിനയിക്കുന്നത്. കെ. വി ആനന്ദ് ചിത്രത്തിന് ശേഷം താരം ബോക്സിങ് ട്രൈനിങ് ആരംഭിക്കും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author