മരക്കാർ റിലീസ് വിവാദം; തീയേറ്റർ സംഘടനയിൽ നിന്ന് രാജി വെച്ച് ആന്റണി പെരുമ്പാവൂർ..!

Advertisement

മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലും ദൃശ്യ മാധ്യമങ്ങളിലുമെല്ലാം നിറഞ്ഞു നിൽക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷമായി ഹോൾഡ് ചെയ്തിരിക്കുന്ന ഈ ചിത്രം തനിക്കു വൻ സാമ്പത്തിക പ്രതിസന്ധി ആണ് ഉണ്ടാക്കുന്നത് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിക്കുകയും നഷ്ടം വരാത്ത രീതിയിൽ ഉള്ള ഒരു റിലീസിന് നമ്മുടെ തീയേറ്ററുകൾ സഹകരിച്ചില്ല എങ്കിൽ ഒടിടിക്കു ഈ ചിത്രം വിൽക്കുമെന്നും അദ്ദേഹം പറയുന്നു. പക്ഷെ മരക്കാർ തീയേറ്ററിൽ തന്നെ നൽകണമെന്നും ജനങ്ങളെ സിനിമാ തീയേറ്ററുകളിലേക്കു തിരിച്ചു കൊണ്ട് വരാൻ ഈ മോഹൻലാൽ ചിത്രത്തിന് മാത്രമേ കഴിയു എന്ന വാദമാണ് തീയേറ്റർ സംഘടന ഉന്നയിക്കുന്നത്. എന്നാൽ നിർമ്മാതാവ് പറയുന്ന നിബന്ധനകൾ അനുസരിച്ചു ചിത്രം റിലീസ് ചെയ്യാൻ അവർ തയ്യാറും ആവുന്നില്ല.

ഈ സാഹചര്യത്തിലാണ് ഇന്ന് കൊച്ചിയിൽ തീയേറ്റർ സംഘടനാ ഭാരവാഹികൾ ആന്റണി പെരുമ്പാവൂരും ആയി ചർച്ച നടത്തിയത്. ആ യോഗത്തിൽ വെച്ച് ആന്റണി പെരുമ്പാവൂർ സംഘടനയിൽ നിന്നും രാജി വെച്ചു എന്നാണ് റിപ്പോർട്ടർ ചെന്നാൽ പുറത്തു വിടുന്ന വാർത്ത. അതിന്റെ വൈസ് ചെയർമാൻ കൂടിയായ ആന്റണി പെരുമ്പാവൂർ ചെയർമാൻ ദിലീപിന് ആണ് രാജി കത്ത് കൈമാറിയത്. തനിക്കു ഈ എക്സിക്യൂട്ടീവ് പൊസിഷനിൽ മാത്രമല്ല സംഘടനയിൽ തന്നെ തുടരാൻ താല്പര്യമില്ല എന്നും അദ്ദേഹം അറിയിച്ചു എന്നാണ് റിപ്പോർട്ടർ പുറത്തു വിടുന്ന വാർത്തകൾ പറയുന്നത്. അതേ സമയം മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയിലും വിതരണക്കാരുടെ സംഘടനയിലും ആന്റണി പെരുമ്പാവൂർ അംഗമാണ്. ഈ രണ്ടു സംഘടനകളും കേരളാ ഫിലിം ചേമ്പറും ആന്റണിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഈ വിഷയത്തിൽ മുന്നോട്ടു വന്നിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close