ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രം ‘വരത്തൻ’..

Advertisement

മലയാള സിനിമയിലെ ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ഇയ്യോബിന്റെ പുസ്തകം’. അലോഷി എന്ന ഫഹദ് കഥാപാത്രത്തെ വളരെ മനോഹരമായാണ് അമൽ നീരദ് ചിത്രത്തിൽ അവതരിപ്പിച്ചത്. അമൽ നീരദ്- ഫഹദ് ഫാസിൽ കൂട്ടുകെട്ടിനായി വർഷങ്ങളോളം സിനിമ പ്രേമികൾ കാത്തിരുന്നു. എന്നാൽ കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ മാർച്ചിൽ ഇരുവരുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുണ്ടായി. വളരെ രഹസ്യമായാണ് അണിയറ പ്രവർത്തകർ ഷൂട്ടിംഗ് നടത്തിയത്, വാഗമണിലാണ് ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തിരിക്കുന്നത് എന്നാൽ കഴിഞ്ഞ മാസം ദുബായിൽ വെച്ച് നടന്ന അവസാന ഷെഡ്യുളിൽ ഷൂട്ടിംഗ് പൂർത്തിയാക്കുകയും ചെയ്തു. ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന നിവിൻ പോളി ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായിമാറിയ ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായികയായിയെത്തുന്നത്. അവസാനം ഇറങ്ങിയ ‘മായനദി’ യിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തിന് കൈനിറയെ ചിത്രങ്ങളാണ്.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നത്. ‘വരത്തൻ’ എന്നാണ് സിനിമയുടെ ടൈറ്റിലായി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ജേണർ ഒന്നും ഇതുവരെ പുറത്തുവിട്ടട്ടില്ല. വരത്തനിൽ ഫഹദ് രണ്ട് ലുക്കിലായിരിക്കും പ്രത്യക്ഷപ്പെടുക, ഒന്ന് താടിയുള്ളതും മറ്റേത് ഗോട്ടി ലുക്കിലുമായിരിക്കും. ഷറഫുദീൻ, അർജുൻ അശോകൻ, വിജിലേഷ്, ദിലീഷ് പോത്തൻ, ചേതൻ ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. വരത്തന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുഹാസ് ഷർഫുവാണ്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പറവയിലൂടെ ശ്രദ്ധ നേടിയ ലിറ്റിൽ സ്വയംപാണ്. വിവേക് ഹർഷനാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിന് മുതൽ കൂട്ടായിരിക്കും. നസ്രിയ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘വരത്തൻ’. അമൽ നീരദ് പ്രൊഡക്ഷന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം ഓണം റീലീസാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close