മരക്കാരിനു കേരളത്തിലെ തീയേറ്ററുകൾ നൽകിയ അഡ്വാൻസ് തുക ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളുടെ ആഗോള ഗ്രോസിനു സമം; വെളിപ്പെടുത്തി തീയേറ്റർ അസോസിയേഷൻ നേതൃത്വം..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും കരസ്ഥമാക്കിയ ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം അഞ്ചു ഭാഷകളിൽ ആണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡ് പ്രതിസന്ധി കാരണം റിലീസ് ചെയ്യാൻ പറ്റാതെയിരിക്കുകയാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ മരക്കാർ ഒടിടി റിലീസ് ആകുമോ എന്നുള്ള അഭ്യൂഹങ്ങളും ശ്കതമാണ്. തീയേറ്റർ അനുഭവം പ്രേക്ഷകർക്ക് നൽകുന്ന സിനിമ ആയതു കൊണ്ട് തന്നെയാണ് ഈ ചിത്രം ഇത്രയും വൈകിയും അണിയറ പ്രവർത്തകർ ഹോൾഡ് ചെയ്തു വെച്ചത്. എന്നാൽ ഇപ്പോഴും കേരളത്തിൽ തീയേറ്ററുകൾ തുറന്നിട്ടില്ല എന്ന് മാത്രമല്ല, ഇനി തുറന്നാൽ തന്നെ അമ്പതു ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുമുള്ളൂ. അങ്ങനെയുള്ള സാഹചര്യത്തിൽ മലയാളത്തിലെ മറ്റു ചില ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ഒടിടി റിലീസ് ആയതു പോലെ മരക്കാരും പോകുമെന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്‌.

ഇപ്പോഴിതാ, മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും കാരണം അത്ര വലിയ തുകയാണ് കേരളത്തിലെ തീയേറ്ററുകൾ ഈ ചിത്രം അവർക്കു കിട്ടാനായി നിർമ്മാതാവിന് നല്കിയിരിക്കുന്നതെന്നും വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് തീയേറ്റർ അസോസിയേഷൻ തലപ്പത്തുള്ള ലിബർട്ടി ബഷീർ. ഏതാണ്ട് നാൽപ്പതു കോടിയോളം രൂപയാണ് മരക്കാരിനു അഡ്വാൻസ് ആയി കേരളത്തിലെ തീയേറ്ററുകൾ നൽകിയിരിക്കുന്നത്. ഒരു മെഗാ ബ്ലോക്ക്ബസ്റ്റർ ആയ മലയാള ചിത്രത്തിന് ലഭിക്കുന്ന ആഗോള ഗ്രോസ് പോലും പലപ്പോഴും അത്രയും വരാറില്ല. നാൽപ്പതു കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങൾ പോലും ഒരുപാട് ഇല്ല എന്നതും, ഉള്ളതിൽ തന്നെ പകുതിക്കു മുകളിൽ എണ്ണം മോഹൻലാൽ നായകനായ ചിത്രങ്ങളാണ് എന്നുള്ളതും ഇവിടെ ശ്രദ്ധേയമായ വസ്തുതയാണ്. ഇത്ര വലിയ അഡ്വാൻസ് തുക നൽകിയിരിക്കുന്നത് കൊണ്ട് തന്നെ, മരക്കാർ പോലെ ഒരു സിനിമ ഒടിടി റിലീസ് ആവില്ല എന്നാണു ലിബർട്ടി ബഷീർ പറയുന്നത്. കേരളത്തിലെ 250 ഓളം സ്ക്രീനുകൾ ആണ് മരക്കാർ ലഭിക്കാനായി പത്തും ഇരുപതും മുപ്പതും ലക്ഷം രൂപ വീതം അഡ്വാൻസ് നൽകി കാത്തിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close