കൂടെക്കൂടുന്ന പപ്രാച്ചികളുടെ അഭിപ്രായം തേടിയല്ല മമ്മൂട്ടി റോളുകള്‍ തിരഞ്ഞെടുക്കാറാണ്: അദ്ദേഹത്തിന്റെ വാക്ക് വാക്കാണ്: അടൂര്‍ ഗോപാലകൃഷ്ണൻ

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഈ വർഷമാണ് തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതു വർഷം പിന്നിട്ടത്. അതോടൊപ്പം തന്നെ തന്റെ എഴുപതാം പിറന്നാളും മമ്മൂട്ടി ഈ വർഷമാണ് ആഘോഷിച്ചത്. മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ രണ്ടു മനോഹരമായ വേഷങ്ങൾ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലേത്‌ ആയിരുന്നു. ഈ രണ്ടു ചിത്രങ്ങളും അദ്ദേഹത്തെ ദേശീയ പുരസ്‍കാരം നേടിയെടുക്കാൻ സഹായിക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ ഒരുക്കിയ മലയാളത്തിന്റെ ഇതിഹാസ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്നതു. റോളുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സംവിധായകരെ തീരുമാനിക്കുന്ന കാര്യത്തിലും കൂടെക്കൂടുന്ന പപ്രാച്ചികളെ മമ്മൂട്ടി ഇടപെടുത്താറില്ല എന്നും മമ്മൂട്ടിയുടെ വാക്ക് വാക്കാണ്, ഒരിക്കലും അതിന് മാറ്റമുണ്ടാകാറില്ല എന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.

അദ്ദേഹമൊരു നല്ല ഭർത്താവും നല്ലൊരു അച്ഛനും നല്ലൊരു സഹോദരനുമൊക്കെയാണ് എന്ന് പറയുന്ന അടൂർ ഗോപാലകൃഷ്ണൻ, മമ്മൂട്ടി ഒരൊന്നാന്തരം പ്രൊഫഷണലാണ് എന്നും എടുത്തു പറയുന്നു. കൃത്യ സമയത്തു ഷൂട്ടിന് എത്തുന്ന അദ്ദേഹം എത്ര തവണ റിഹേഴ്സൽ ചെയ്യാനും എത്ര ടേക്കുകളിൽ അഭിനയിക്കാനും തയ്യാറാണ്. അഭിനയസിദ്ധിയും അര്‍പ്പണ ബുദ്ധിയും മമ്മൂട്ടിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർക്കുന്നു. ക്രമീകൃതാഹാരത്തിലും വ്യായാമത്തിലും മമ്മൂട്ടി പതിപ്പിക്കുന്ന സവിശേഷമായ ശ്രദ്ധയെ കുറിച്ചും എടുത്തു പറയുന്ന അടൂർ, വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടക്കുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തനാണ് മമ്മൂട്ടിയെന്നും പറഞ്ഞു. മമ്മൂട്ടിയെന്ന നടന്‍ ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരുങ്ങാറില്ല എന്നാണ് അടൂർ പറയുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close