Tuesday, May 30

ദുൽഖർ സൽമാൻ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നു പ്രശസ്ത നായിക..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ഓടി നടന്നു അഭിനയിക്കുന്ന ആളാണ്. രണ്ടു മലയാള ചിത്രങ്ങൾ റിലീസിന് തയ്യാറാക്കി വെച്ച ദുൽഖർ ഇപ്പോൾ തെലുങ്കു ചിത്രത്തിലാണ് അഭിനയിക്കുന്നത്. ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക എന്ന തമിഴ് ചിത്രവും പൂർത്തിയാക്കിയ ദുൽഖർ ഇനി ചെയ്യാൻ പോകുന്നത് ബാൽകി ഒരുക്കാൻ പോകുന്ന ഹിന്ദി ചിത്രമാണ്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ സല്യൂട്ട്, ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ കുറുപ്പ് എന്നിവയാണ് ദുൽഖർ അഭിനയിച്ചു റിലീസ് ചെയ്യാൻ ഉള്ള മലയാള ചിത്രങ്ങൾ. ഇപ്പോഴിതാ, ദുൽഖർ സൽമാനെ കുറിച്ചും ദുൽഖർ അഭിനയിക്കുന്ന തെലുങ്കു ചിത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ്, ലെഫ്റ്റനന്റ് റാം എന്ന തെലുങ്കു ചിത്രത്തിൽ ദുൽഖറിന് ഒപ്പം അഭിനയിക്കുന്ന നടി പ്രണീത പട്നായിക്. ഹനു രാഘവപുടി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ദുൽഖർ സൽമാൻ ഒരുപാട് സംസാരിക്കുന്ന ആളാണെന്നും, തങ്ങൾ എന്നും സിനിമയെ കുറിച്ച് ഒരുപാട് സംസാരിക്കുമെന്നും പ്രണീത പറയുന്നു. താൻ സിനിമയിൽ വന്ന കാലത്തുള്ള അനുഭവങ്ങളും ഇപ്പോൾ നിർമ്മാതാവ് എന്ന നിലയിൽ ഉള്ള അനുഭവങ്ങളും ദുൽഖർ തന്നോട് പങ്കു വെക്കാറുണ്ടെന്നും പ്രണീത പറയുന്നു. 1940 കാലഘട്ടത്തിലെ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആണ് ഈ ചിത്രം. ഇതിന്റെ ചില പോസ്റ്ററുകൾ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തെലുങ്കിൽ തനിക്കു ഒട്ടേറെ ആരാധകർ ഉണ്ട് എന്നത് ദുൽഖറിന് ഒരു സർപ്രൈസ് വാർത്ത ആയിരുന്നു എന്നും ഈ നടി കൂട്ടിച്ചേർക്കുന്നു. താൻ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ ചെയ്യുന്നത് എന്നും ഇനി വരാനിരിക്കുന്ന തന്റെ പ്രൊജെക്ടുകൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാവുമെന്നും പ്രണീത ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഫോട്ടോ കടപ്പാട്: Shareef Nandyala

Did you find apk for android? You can find new Free Android Games and apps.
Share.

About Author