Tuesday, May 30

പ്രളയബാധിതർക്കായി സ്വന്തം വീട് നൽകി കൊണ്ട് മഞ്ജു വാര്യർ…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കേരളത്തിലെ ദുരിതബാധിതർക്കായുള്ള മലയാള സിനിമാ താരങ്ങളുടെ സഹായം തുടരുകയാണ്. മോഹൻലാൽ, മമ്മൂട്ടി, ടോവിനോ തോമസ്, ദിലീപ്, നിവിൻ പോളി തുടങ്ങിയ പ്രമുഖർക്ക് ശേഷം ഇപ്പോൾ തന്റെ പ്രവർത്തങ്ങളുമായി കയ്യടി നേടുന്നത് പ്രശസ്ത നടി മഞ്ജു വാര്യർ ആണ്. പ്രളയബാധിതർക്കായി തന്റെ വീട് തന്നെ മഞ്ജു വാര്യർ വിട്ടു നൽകിയിരിക്കുകയാണ്. മഞ്ജുവിന്റെ വീടിന്റെ ടെറസ്സിലാണ് കുറച്ചു കുടുംബങ്ങൾക്ക് കിടക്കാനുള്ള താൽക്കാലിക സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷൻ വഴിയും മഞ്ജു വാര്യർ ഫാൻസ്‌ അസോസിയേഷൻ വഴിയും ഏറെ സഹായങ്ങൾ മഞ്ജു ചെയ്യുന്നുമുണ്ട്. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി മഞ്ജു ഇപ്പോൾ എറണാകുളത്താണ്. പുള്ളിലാണ് ഏറെ ദുരിതബാധിതർ ഉള്ളത്. അവിടെയുള്ള വായനശാല, പാർട്ടി ഓഫീസ്, ഏതാനും വീടുകൾ എന്നീ സ്ഥലങ്ങളിലായി ഈ സ്ഥലത്തു ഏകദേശം പതിമൂന്നു താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങൾ ആണുള്ളത്.

താഴ്ന്ന പ്രദേശമായിരുന്ന ചാഴൂർ പഞ്ചായത്തിൽ വെള്ളം കയറി ഏകദേശം ഇരുനൂറിനു മുകളിൽ വീടുകളാണ് തകർന്നു പോയത്. കുറച്ചു നാൾ മുൻപ് ഇവിടെയുള്ളവർക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങൾ കൊണ്ട് മഞ്ജു വാര്യർ എത്തിയിരുന്നു. മഞ്ജു ഫൗണ്ടേഷൻ സമാഹരിച്ച വസ്തുക്കളായിരുന്നു മഞ്ജു വാര്യർ അവിടെ എത്തിച്ചത്. അവിടെയുള്ള മഞ്ജുവിന്റെ വീടിന്റെ മുറ്റം വരെ അന്ന് വെള്ളം എത്തിയിരുന്നു. മഞ്ജുവിന്റെ ‘അമ്മ ആളുകൾ മാറി തുടങ്ങിയപ്പോൾ തന്നെ ഒല്ലൂരിൽ ഉള്ള ബന്ധു വീട്ടിലേക്കു പോയിരുന്നു. ഏതായാലും മലയാള സിനിമാ രംഗത്ത് നിന്നുള്ള കൂടുതൽ സഹായങ്ങൾ ഇപ്പോൾ ദുരിതബാധിതർക്കായി എത്തിക്കൊണ്ടിരിക്കുകയാണ് എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. മോഹൻലാൽ ചിത്രമായ ലുസിഫെറിൽ ആണ് മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author