Saturday, October 16

15 ദിവസങ്ങൾകൊണ്ട് ശരീരഭാരം കുറച്ച് അർച്ചന കവി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടിയാണ് അർച്ചന കവി. വിവാഹ ശേഷം സിനിമയിൽ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ നടി. ഇപ്പോഴിതാ ശരീര ഭാരം കുറച്ച അർച്ചന കവിയുടെ മേക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ലോക്ഡൗൺ കാലത്ത് മാനസികമായ ആരോഗ്യവ്യതിയാനത്തെ തുടർന്ന് തന്റെ  ശരീരഭാരം വർധിച്ചിരുന്നു എന്നും കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചത് എന്നും ഈ നടി വെളിപ്പെടുത്തുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്കുണ്ടായ മാറ്റം ചിത്രങ്ങളിലൂടെ അർച്ചന കവി ആരാധകർക്ക് മുന്നിൽ പങ്കു വെക്കുകയും ചെയ്തു. ഇനിയും പരിശീലനം ഏറെ മുന്നോട്ടു കൊണ്ട് പോകാൻ ബാക്കിയുണ്ടെന്നും അർച്ചന കവി പറയുന്നു.

വ്ലോഗും വെബ്സീരീസുമൊക്കെയായി ഇപ്പോഴും തിരക്കിലാണ് അർച്ചന കവി. സിനിമയിലേക്ക് താരം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണോ എന്നുറപ്പില്ല. എം ടി വാസുദേവൻ നായർ രചിച്ചു ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അർച്ചന കവി, അതിനു ശേഷം മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ അഭിനയിച്ചു. വൺസ് അപ്പോൺ എ ടൈം ദെയ്ർ വാസ് എ കള്ളൻ എന്ന ചിത്രത്തിലാണ് അർച്ചന അവസാനമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്‌. പ്രശസ്ത സ്റ്റാണ്ട് അപ് കൊമേഡിയൻ ആയ അബീഷ് മാത്യുവിനെ ആണ് അർച്ചന വിവാഹം ചെയ്തത്. 2016 ഇൽ ആയിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ചാനൽ അവതാരക ആയും ഏതാനും മ്യൂസിക് ആൽബങ്ങളിലും അർച്ചന കവി സിനിമയിൽ വരുന്നതിനു മുൻപേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm