മാധ്യമ പ്രവർത്തകയോട് മാപ്പു ചോദിച്ചു വിനായകൻ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഒരുത്തീ സിനിമയുടെ പ്രസ് മീറ്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് നടൻ വിനായകൻ. കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ ആണ് വിനായകൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രെസ് മീറ്റില്‍, മീ ടൂവിനെ കുറിച്ചും തന്റെ സെക്സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ സംസാരിച്ചത്. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ അന്ന് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റിയും അവിടെയിരുന്നു ചോദ്യമുന്നയിച്ച വിനായകന്‍, തന്റെ ഭാഗം വിശദീകരിക്കാനായി അവിടെയുണ്ടായിരുന്ന ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തത് വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയതും വിവാദമായതും.

ഏതായാലും ഇപ്പോൾ വിനായകൻ ഖേദം പ്രകടിപ്പിച്ചും മാപ്പു പറഞ്ഞും മുന്നോട്ടു വന്നിരിക്കുന്നത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്. “നമസ്‌കാരം, ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ (ഒട്ടും വ്യക്തിപരമായിരുന്നില്ല), വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു”, എന്നാണ് വിനായകൻ കുറിച്ചത്. തന്റെ ലൈഫില്‍ താൻ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട് എന്നും ഈ പത്ത് പേരോടും നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന് താൻ തന്നെയാണ് ചോദിച്ചത് എന്നും വിനായകൻ അന്ന് പറഞ്ഞു. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ താൻ ഇനിയും ചോദിക്കും എന്നും തനിക്കു വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ താൻ ഇനിയും ചോദിക്കും എന്നും വിനായകൻ പറഞ്ഞത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author