നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രശസ്ത മലയാള നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി കൂടിയായിരുന്ന പി രമക്കു അറുപത്തിയൊന്നു വയസ്സ് ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറൻസിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകൾ വളരെഅധികം ശ്രദ്ധ നേടിയിട്ടുണ്ട് എന്ന് മാത്രമല്ല, ആ കണ്ടെത്തലുകൾ നിർണ്ണായകമായിരുന്നു. ഡോ.രമ്യ ജഗദീഷ്(പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് ജഗദീഷ്- രമ ദമ്പതികളുടെ മക്കൾ. ഡോ.നരേന്ദ്രൻ നയ്യാർ ഐപിഎസ്, ഡോ. പ്രവീൺ പണിക്കർ എന്നിവരാണ് ഇവരുടെ മരുമക്കൾ.

പൊതുവേദികളിൽ ഒരുപാട് പ്രത്യക്ഷപെടാത്ത വ്യക്തി കൂടിയാണ് രമ. അങ്ങനെ വരാൻ താൽപ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും ഒരുപാട് ഫോട്ടോകൾ പോലും രമയുടേതായി പുറത്തു വരാത്തത് അതുകൊണ്ടാണെന്നും മാധ്യമ അഭിമുഖങ്ങളിൽ ജഗദീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല എന്നും ജഗദീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തു, കാലടി, കരമനയിൽ ആണ് ജഗദീഷ്- രമ ദമ്പതികൾ താമസിച്ചിരുന്നത്.

ഫോട്ടോ കടപ്പാട്: ഫേസ്ബുക്

Did you find apk for android? You can find new Free Android Games and apps.
Share.

About Author