Tuesday, June 6

കണ്ണിനു കാണാൻ പോലുമില്ലാത്ത തന്നെ വലിയ നടനാക്കിയ പ്രേക്ഷകരെ സമ്മതിക്കണം എന്ന് ഇന്ദ്രൻസ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ദ്രൻസ് എന്ന നടൻ ആണ് ഇപ്പോൾ എല്ലാവരുടെയും ചർച്ചാ വിഷയം. നാല്പത്തിയെട്ടാമതു സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആളൊരുക്കം എന്ന ചിത്രത്തിലെ ഗംഭീര പ്രകടത്തിന്റെ പേരിൽ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടു ദിവസം മുൻപേ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് അവാർഡ് ഏറ്റു വാങ്ങി. ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ കയ്യിൽ നിന്നാണ് ഇന്ദ്രൻസ് മികച്ച നടനുള്ള പുരസ്‍കാരം ഏറ്റു വാങ്ങിയത്. പുരസ്‍കാരം ഏറ്റു വാങ്ങിയ അദ്ദേഹം തന്റെ നന്ദി പ്രകടനം ഏതാനും വാക്കുകളിൽ ഒതുക്കിയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയെടുത്തു.

കണ്ണിനു കാണാൻ പോലുമില്ലാത്ത തന്നെ വലിയ നടനാക്കി മാറ്റിയ പ്രേക്ഷകരെ സമ്മതിക്കണം എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. തന്നെ പിന്തുണച്ച എല്ലാവർക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. ഒരു വലിയ നടൻ എന്നതിലുപരി ഒരു മനുഷ്യൻ എന്ന നിലയിലുള്ള തന്റെ എളിമയാണ് ഈ മനുഷ്യൻ സ്റ്റേജിൽ പ്രകടിപ്പിച്ചത്. ഹര്ഷാരവങ്ങളോടെയാണ് തിരുവനന്തപുരത്തെ കാണികൾ ഇന്ദ്രസിനെ സ്വീകരിച്ചത്. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന മോഹൻലാൽ പറഞ്ഞത് അവാർഡ് നേടിയ ഇന്ദ്രൻസിന്റെ കുറിച്ചോർത്തു അഭിമാനവും സന്തോഷവും തോന്നുന്നു എന്നാണു. അദ്ദേഹത്തോട് അസൂയയല്ല, പകരം അദ്ദേഹത്തോളം തനിക്കു അഭിനയിക്കാൻ സാധിച്ചില്ലലോ എന്ന ആത്മ വിമർശനം ആണ് തോന്നിയത് എന്നാണ് മോഹൻലാൽ പറഞ്ഞത്. വി സി അഭിലാഷ് ആണ് ആളൊരുക്കം എന്ന ചിത്രം സംവിധാനം ചെയ്തത്. മോഹൻലാലിൻറെ സാന്നിധ്യത്തിൽ മികച്ച നടനുള്ള അവാർഡ് വാങ്ങാൻ കഴിയുന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ് എന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നു. മോഹൻലാൽ ചിത്രമായ സ്ഫടികത്തിലൂടെയാണ് ഇന്ദ്രൻസ് മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author