വിജയകുതിപ്പ് തുടർന്ന് ‘അബ്രഹാമിന്റെ സന്തതികൾ’ നാലാം വാരത്തിലേക്ക്…

Advertisement

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. 135ഓളം തീയറ്ററുകളിലായിരുന്നു ചിത്രം ആദ്യദിനം പ്രദർശനത്തിനെത്തിയത്, എന്നാൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് സ്ക്രീൻ വർദ്ധനവും ഉണ്ടായിരുന്നു. ഈ വർഷത്തെ ആദ്യദിന കളക്ഷൻ റെക്കോർഡിൽ മുന്നിട്ട് നിൽക്കുന്നത് മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ തന്നെയാണ്. കസബ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൽ മമ്മൂട്ടി ചിത്രം നാലാമത്തെ വാരത്തിലേക്ക് പ്രവേശിക്കുകയാണ്. പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’, ‘ക്യൂബൻ കോളനി’ , ‘തീറ്ററപ്പായി’ തുടങ്ങിയ ചിത്രങ്ങൾ ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നുണ്ട്‌, എന്നാൽ പുതിയ റിലീസുകൾ മമ്മൂട്ടി ചിത്രത്തെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല എന്ന് തന്നെ വിശേഷിപ്പിക്കാം. 116 തീയറ്ററുകളിൽ ‘അബ്രഹാമിന്റെ സന്തതികൾ’ പ്രദർശനം തുടരുന്നുണ്ട്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷൻ വളരെ അനായാസമായി ‘അബ്രഹാമിന്റെ സന്തതികൾ’ തകർക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മൂന്ന് വാരം പിന്നിടുമ്പോളും ചിത്രത്തിന് ഹൗസ്ഫുൾ ഷോസും എക്സ്ട്രാ ഷോസും പല തീയറ്ററുകളിലും കാണാൻ സാധിക്കും. കേരളത്തിന് പുറമേ ജി. സി. സി റീലീസിലും മികച്ച പ്രതികരണം നേടിയ ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്, 10 ദിവസം കൊണ്ട് ഏകദേശം 8.6 കോടിയിലേറെ ജി.സി.സി റീലീസിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിക്കുകയുണ്ടായി.

Advertisement

അൻസൻ പോൾ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആൽബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാജി പാടൂർ – മമ്മൂട്ടി കൂട്ടുകെട്ട് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനായി വീണ്ടും ഒന്നിക്കുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close