ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ട്ടിക്കാൻ തയ്യാറായി അബ്രഹാമിന്റെ സന്തതികൾ..

Advertisement

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായിയെത്തുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഈദ് റീലീസിനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജി പടൂരാണ്. വർഷങ്ങളോളം വലിയ സംവിധായകരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുള്ള പരിചയ സമ്പത്ത് ഇദ്ദേഹത്തിന്നുണ്ട്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന് അറിഞ്ഞത് മുതൽ ചിത്രത്തിന്റെ പ്രതീക്ഷകളും വാനോളം ഉയർന്നു എന്നതാണ് സത്യം. ഗ്രേറ്റ് ഫാദർ നിലവാരത്തിലുള്ള സ്റ്റൈലിഷ് ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. രണ്ട് ചിത്രങ്ങളും ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങളാണ് എന്നതും ഒരു പ്രത്യേകയാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.

റിലീസിന് ഇനി 2 ദിവസം മാത്രം ബാക്കി നിൽക്കെ, സിനിമ പ്രേമികൾ എല്ലാവരും ആശങ്കയിലാണ്, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ഈ ചിത്രം എത്രത്തോളം അതിനോട് നീതി പുലർത്തും എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ആദ്യം റീലീസ് ചെയ്ത പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച അണിയറ പ്രവർത്തകർ പിന്നീട് റീലീസ് ചെയ്ത ഹോളിവുഡ്ഡ് നിലവാരമുള്ള ട്രെയ്‌ലർ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. പഞ്ചാത്തല സംഗീതം ഉടനീളം മികച്ചു നിന്നു, ഗോപി സുന്ദരാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പിന്നീട് റീലീസായ ഡെറിക് അബ്രഹാമിന്റെ കഥാപാത്രത്തെ കേന്ദ്രികരിച്ചുകൊണ്ടുള്ള ടീസറും ഏറെ മികച്ചതായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കേരള റീലീസ് ‘അബ്രഹാമിന്റെ സന്തതികൾ’ ആയിരിക്കുമെന്ന് സൂചനയുണ്ട്, നിപ്പ വൈറസ് മൂലം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില തീയറ്ററുകൾ അടച്ചിട്ടിരിക്കുന്നതും ചിത്രത്തെ സാരമായി ബാധിക്കും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close