വിജയകുതിപ്പ് തുടരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’; ചിത്രം യു. എസ്. എ യിൽ വമ്പൻ റീലീസിന് ഒരുങ്ങുന്നു ..

Advertisement

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികൾ’ നിറഞ്ഞ സദസ്സിലാണ് കേരളത്തിൽ പ്രദർശനം തുടരുന്നത്. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി. ഗ്രേറ്റ് ഫാദർ എന്ന സ്റ്റൈലിഷ് ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അഡേനിയുടെ തിരക്കഥ തന്നെയാണ് മറ്റൊരു സ്റ്റൈലിഷ് കഥാപാത്രം പിറവിയെടുക്കാൻ കാരണം. കസബ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോബി ജോർജായിരുന്നു ചിത്രം നിർമ്മിച്ചിരിക്കുന്നത്.

‘അബ്രഹാമിന്റെ സന്തതികൾ’ കേരളത്തിൽ റെക്കോർഡുകൾ ഓരോന്നായി കീഴടക്കുമ്പോൾ യു. എസ്. എ യിൽ റീലീസിനായി ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റീലീസിന് ഈ വരുന്ന 29ന് യു. എസ് . എ സാക്ഷിയാവും. കേരളത്തിലെ മികച്ച പ്രതികരണം കണക്കിലെടുത്താണ് ചിത്രത്തിന് യു. എസ്. എ യിൽ ഇത്രയധികം റിലീസിന് വഴിയൊരുക്കിയത്. ജെ. സി . സി റീലീസും കുതിച്ചു മുന്നേറുകയാണ്. കേരളത്തിൽ ആദ്യദിന കളക്ഷനിൽ റെക്കോർഡ് കാരസ്ഥമാക്കിയാണ് ‘അബ്രഹാമിന്റെ സന്തതികൾ’ വേട്ട ആരംഭിച്ചത്. പിന്നീട് അതിവേഗത്തിൽ 1000 ഹൗസ് ഫുൾ ഷോസ് പൂർത്തിയാക്കിയപ്പോൾ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിരിക്കും ഈ ചിത്രം എന്ന സൂചന ലഭിക്കുകയുണ്ടായി.

Advertisement

മമ്മൂട്ടി ചിത്രത്തിന്റെയൊപ്പം മത്സരിക്കാൻ മറ്റ് നടന്മാരുടെ സിനിമകൾ പോലുമില്ലാതെ കേരളത്തിൽ തരംഗം സൃഷ്ട്ടിക്കുന്ന ഈ ചിത്രം പല തീയറ്ററുകളിലും ഇപ്പോളും എക്സ്ട്രാ ഷോസ് കളിക്കുന്നുണ്ട് എന്നത് ചിത്രത്തിന്റെ വലിയ വിജയത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ആദ്യ വാരത്തിലെ പ്രദർശനത്തിനെത്തിനു ശേഷം ചെങ്ങന്നൂറിൽ ലേഡീസ് ഫാൻസ് ഷോ വരെ നടത്തുകയുണ്ടായി. മമ്മൂട്ടി ചിത്രം കുറേനാളുകൾക്ക് ശേഷമാണ് എല്ലാത്തരം പ്രേക്ഷകർ ഇരുകൈയും നീട്ടിസ്വീകരിക്കുന്നത്. മമ്മൂട്ടിയുടെ വരാന്നിരിക്കുന്ന ചിത്രങ്ങൾക്ക് ഈ വലിയ വിജയം മുതൽകൂട്ടായിരിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close