കേരള ബോക്സ് ഓഫിസിൽ റെക്കോർഡുകൾ സൃഷ്ട്ടിച്ചു ‘അബ്രഹാമിന്റെ സന്തതികൾ’..

Advertisement

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. നവാഗതനായ ഷാജി പടൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രേറ്റ് ഫാദർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അഡേനിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയരാൻ പ്രധാന കാരണവും ഈ തിരക്കഥാകൃത്ത് തന്നെയായിരുന്നു. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് കേരളത്തിലെ എല്ലാ തീയറ്ററുകളിലും ലഭിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും തിരക്ക് അനുഭവപ്പെട്ട ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’. പല ജില്ലകളിലും ശക്തമായ മഴ മൂലം പലർക്കും തീയറ്ററിൽ എത്താൻ സാധിച്ചില്ല, അതുപോലെ തന്നെ നിപ്പ വൈറസും വേൾഡ് കപ്പ് ലഹരിയും ചിത്രത്തെ സാരമായി ബാധിച്ചെങ്കിലും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് മെഗാസ്റ്റാർ ചിത്രം. കേരളത്തിലെ കളക്ഷനിൽ പ്രധാന പങ്ക് വഹിക്കുന്ന മൾട്ടിപ്ലക്‌സാണ് കൊച്ചിയിലെത്, 2018ൽ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ കൊച്ചി മൾട്ടിപ്ലെക്സിൽ 7.46 ലക്ഷത്തോളം ലഭിക്കുകയും 97% ഒക്കുപൻസിയോട് കൂടി അബ്രഹാമിന്റെ സന്തതികളാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. പ്രണവ് മോഹൻലാൽ ചിത്രം ആദിയെയും ദിലീപ് ചിത്രം കമ്മാര സംഭവത്തെയും പിന്തള്ളിയാണ് മമ്മൂട്ടി ചിത്രം കൊച്ചി മൾട്ടിപ്ലെക്സിൽ റെക്കോര്ഡ് സൃഷ്ട്ടിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യ ദിന കളക്ഷനിലും ഈ വർഷം പുറത്തിറങ്ങിയ ആദിയെ മറികടന്ന് 2018 ലെ മികച്ച ആദ്യ ദിന കളക്ഷൻ എന്ന റെക്കോർഡും മമ്മൂട്ടി ചിത്രം സ്വന്തമാക്കിയെന്നാണ് ഇൻഡസ്ട്രിയിൽ നിന്ന് ലഭിക്കുന്ന അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ പല ജില്ലകളിലും ഇന്നലെ തിരക്ക് മൂലം എക്സ്ട്രാ ഷോകൾ കളിക്കുകയുണ്ടായി. മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ഇന്ന് മുതൽ സ്ക്രീനുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close