ആന അലറലോടലറൽ: ജിമ്മിക്കി കമ്മൽ തരംഗത്തിന് ശേഷം ഷാൻ റഹ്മാൻ വീണ്ടും എത്തുന്നു..

Advertisement

ഈ വർഷം എന്ന് മാത്രം പറഞ്ഞാൽ പോരാ, കഴിഞ്ഞ കുറച്ചു വർഷത്തിനിടയിൽ ജിമ്മിക്കി കമ്മലിന്റെ അത്രയും തരംഗമായി മാറിയ ഒരു ഗാനം മലയാള സിനിമയിൽ നിന്നുണ്ടായിട്ടില്ല. ഈ ഗാനത്തിന്റെ ആയിരക്കണക്കിന് വേർഷനുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവനും, വിദേശത്തും വരെ വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ- ലാൽ ജോസ് ചിത്രത്തിലെ ഈ ഗാനം ആവേശമായി കഴിഞ്ഞു.

ഷാൻ റഹ്മാൻ എന്ന മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ സംഗീത സംവിധായകരിൽ ഒരാൾ ആണ് . ജിമ്മിക്കി കമ്മൽ തരംഗത്തിന് ശേഷം ഷാൻ റഹ്മാൻ എന്ന പ്രതിഭ എത്തുന്നത് വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നു കൊണ്ടാണ്.

Advertisement

നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ഈ ഈ ചിത്രം ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും. അനു സിതാര നായിക ആയെത്തുന്ന ഈ ചിത്രം ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് പറയുന്നത് . ആക്ഷേപ ഹാസ്യ രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

ഒരു ആനയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . സിബി തോട്ടുപുറം നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ശരത് ബാലൻ ആണ്. വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.

ഈ ചിത്രത്തോടൊപ്പം, ജയസൂര്യയുടെ ആട് 2 , വിനീത് ശ്രീനിവാസന്റെ തന്നെ അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങൾക്കും സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഏതായാലും ജിമ്മിക്കി കമ്മൽ പോലെ കേരളം മുഴുവൻ ആഘോഷിക്കുന്ന ഒരുപിടി ഗാനങ്ങൾ ഷാൻ നമ്മുക്ക് സമ്മാനിക്കും എന്ന് പ്രതീക്ഷിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close