ഇത് ഇന്ത്യൻ സിനിമയിലെ പുതിയ ചരിത്രം; വീണ്ടും ആ നേട്ടം ആവർത്തിച്ചു ഒരു രാജമൗലി ചിത്രം..!

Advertisement

എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ ഇന്നലെയാണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസ് ആയി അഞ്ചിലധികം ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ചതു പോലെ തന്നെ ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ വേൾഡ് വൈഡ് ഓപ്പണിങ് കളക്ഷൻ ആണ് നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എസ് എസ് രാജമൗലി തന്നെ ഒരുക്കിയ ബാഹുബലി 2 ന്റെ റെക്കോർഡ് ആർ ആർ ആർ തകർത്തു എന്നും കൃത്യമായ കണക്കുകൾ വൈകാതെ പുറത്തു വിടും എന്നും അവർ പറയുന്നു. ഏതായാലും ബാഹുബലിക്ക് ശേഷം ആദ്യ ദിനം തന്നെ ആഗോള ഗ്രോസ് ആയി 200 കോടിക്ക് മുകളിൽ നേടുന്ന ചിത്രമായി ആർ ആർ ആർ മാറിക്കഴിഞ്ഞു എന്നുറപ്പായി.

Advertisement

ആന്ധ്ര/ തെലുങ്കാന മാർക്കറ്റിൽ നിന്ന് മാത്രം ആദ്യ ദിനം ഈ ചിത്രം നേടിയ ഗ്രോസ് നൂറു കോടിക്ക് മുകളിൽ ആണ്. എഴുപത് കോടിക്ക് മുകളിൽ ആണ് ആ മാർക്കറ്റിൽ നിന്നും ഇതിനു വന്ന ഷെയർ. തെലുങ്കു സിനിമയിലെ എല്ലാ പ്രധാന ഏരിയകളിലും പുതിയ ഷെയർ റെക്കോർഡ് ഡബിൾ മാർജിനിൽ ആണ് ആർ ആർ ആർ എടുത്തിരിക്കുന്നത്. ചെന്നൈ ഗ്രോസിലും ബാഹുബലിയുടെ ഓപ്പണിങ് റെക്കോർഡ് തകർത്ത ആർ ആർ ആർ വിദേശത്തും വമ്പൻ മാർജിനിൽ ആണ് പുതിയ ഓപ്പണിങ് ഡേ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. അഞ്ചു മില്യണിൽ കൂടുതൽ ആണ് ആദ്യ ദിനം അമേരിക്കയിൽ നിന്ന് മാത്രം ഈ ചിത്രം നേടിയത്. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവർ നായകന്മാരായി എത്തിയ ഈ ചിത്രത്തിലെ നായികമാരായി എത്തിയത് ഒളിവിയ മോറിസ്, ആലിയ ഭട്ട് എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close