50 കോടി ക്ലബിൽ ഇടം നേടി ജനഗണമന; കളക്ഷൻ റിപ്പോർട്ട് എത്തി

Advertisement

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രം ഏപ്രിൽ ഇരുപത്തിയെട്ടിനാണ് റിലീസ് ചെയ്തതു. ഷാരിസ് മുഹമ്മദ് രചിച്ച ഈ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തു 26 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള കളക്ഷനായി അമ്പതു കോടി നേടിയിരിക്കുകയാണ് ഈ ചിത്രമെന്ന വിവരം ഒഫീഷ്യലായി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അമ്പതു കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. നേരത്തെ ആർ എസ് വിമൽ ഒരുക്കിയ എന്ന് നിന്റെ മൊയ്‌ദീൻ ആണ് അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച പൃഥ്വിരാജ് ചിത്രം. ജനഗണമന കൂടി അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചതോടെ മലയാളത്തിൽ നിന്ന് ഇതുവരെ പതിനാലു ചിത്രങ്ങൾ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞു. ദൃശ്യം, പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ, ഒപ്പം, റ്റു കൺഡ്രീസ്, പുലി മുരുകൻ, ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ, ലൂസിഫർ, കുറുപ്പ്, ഹൃദയം, ഭീഷ്മ പർവ്വം എന്നിവയാണ് 50 കോടി ക്ലബിൽ ഇടം പിടിച്ച മറ്റു മലയാള ചിത്രങ്ങൾ.

Advertisement

ഇതിൽ പുലി മുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങൾ മാത്രമാണ് നൂറു കോടി ക്ലബിൽ ഇടം നേടിയിട്ടുള്ളത്. നൂറു കോടി ക്ലബിൽ ഇടം പിടിച്ച മോഹൻലാൽ ചിത്രമായ ലൂസിഫർ സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരനാണ്. ഇപ്പോൾ അമ്പതു കോടി ആഗോള കളക്ഷനായി നേടിയ ജനഗണമന കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 28 കോടിക്ക് മുകളിൽ നേടിയെന്നാണ് സൂചന. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 3 കോടിയോളം നേടിയ ഈ ചിത്രത്തിന്റെ വിദേശ കളക്ഷൻ 19 കോടിയോളം എത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടു ഭാഗങ്ങളുള്ള ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close