റെക്കോർഡുകൾ കടപുഴക്കി ഭീഷ്മ പർവ്വം; ആദ്യ വീക്കെൻഡ് ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന ചിത്രം മികച്ച വിജയം നേടി തിയ്യേറ്ററുകളിൽ തുടരുകയാണ്. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചതും അദ്ദേഹം തന്നെയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് ആഗോള കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്. ആദ്യ വീക്കെൻഡ് കഴിയുമ്പോൾ ആഗോള കളക്ഷൻ ആയി ഈ ചിത്രം നേടിയത് 43 കോടി രൂപയോളമാണ്. കേരളത്തിൽ നിന്ന് 22 കോടിയോളം നേടിയ ഭീഷ്മ ആദ്യ വീക്കെൻഡിൽ ഏറ്റവും വലിയ കേരളാ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡ് ആണ് നേടിയത്. ലൂസിഫറിനെ ആണ് ഈ കാര്യത്തിൽ ഭീഷ്മ പിന്തള്ളിയത്. 22 കോടി പത്തു ലക്ഷം ആണ് ലൂസിഫർ ആദ്യ വീക്കെൻഡിൽ നേടിയ കേരളാ കളക്ഷൻ എങ്കിൽ, 22 കോടി പതിനഞ്ചു ലക്ഷം ആണ് ഭീഷ്മ നേടിയത്. ഗൾഫിൽ മലയാള ചിത്രങ്ങളിൽ ആദ്യ വീക്കെൻഡ് കളക്ഷൻ ലൂസിഫറിന് പുറകിൽ രണ്ടാമത് എത്താനും ഭീഷ്മക്കു സാധിച്ചു.

Advertisement

ഗൾഫിൽ ഭീഷ്മ പർവ്വം 4 ദിവസത്തെ വീക്കെൻഡ് കൊണ്ട് നേടിയത് 244K ആകെ പ്രേക്ഷകരുമായി 19 കോടി 50 ലക്ഷമാണ്. ലൂസിഫർ 3 ദിവസത്തെ വീക്കെൻഡ് കൊണ്ട് ഗൾഫിൽ നിന്ന് 314k പ്രേക്ഷകരുമായി 22 കോടിക്ക് മുകളിൽ ആണ് നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഭീഷ്മ ആദ്യ വീക്കെൻഡിൽ നേടിയ കളക്ഷൻ രണ്ടു കോടി നാൽപ്പതു ലക്ഷമാണ്. അങ്ങനെ ആകെ മൊത്തം 43 കോടിയുടെ ആഗോള ഗ്രോസ് ആണ് ഭീഷ്മ നേടിയത്. ഇന്നോ നാളെയോ ചിത്രം മമ്മൂട്ടിക്ക് ആദ്യ അമ്പതു കോടി സമ്മാനിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അമൽ നീരദും ദേവദത് ഷാജിയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close