സൽമാൻ ഖാനെ കടത്തികെട്ടി രാം ചരണിന്റെ ഡാൻസ്; 3 കോടി കാഴ്ചക്കാരുമായി ‘കിസി കാ ഭായി കിസി കി ജാന്‍’ ലെ പുതിയ ഗാനം

Advertisement

ആക്ഷൻ ത്രില്ലറായി ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കിസി കാ ഭായി കിസി കി ജാന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സല്‍മാന്‍ ഖാന്‍, വെങ്കിടേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പൂർണ്ണമായും ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നായികാ വേഷം കൈകാര്യം ചെയ്യുന്നത് പൂജ ഹെഗ്‌ഡെയാണ്.

ഇപ്പോഴത്തെ  ചിത്രത്തിലെ തകർപ്പൻ ‘യെന്റമ്മ’  എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്.  ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് പായല്‍ ദേവ് ആണ് .സബ്ബിര്‍ അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്. വിശാല്‍ ദദ്‌ലാനി, പായല്‍ ദേവ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Advertisement

തകർപ്പൻ നൃത്തമാണ് ഗാനത്തിലുടനീളം ഉൾപ്പെടുത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍, വെങ്കിടേഷ്, നായിക പൂജ ഹെഗ്‌ഡെ എന്നിവര്‍ക്കൊപ്പം രാംചരണും ഗാനരംഗത്തില്‍ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 30 സെക്കൻഡ് മാത്രമേ രാംചരൺ ഗാനത്തിൽ നൃത്തം ചെയ്തിട്ടുള്ളൂവെങ്കിലും മികച്ച പ്രകടനമാണ് നൽകിയതെന്നും ആരാധകർ കമൻറുകൾ അറിയിക്കുന്നുണ്ട്. കൂടാതെ സൽമാൻഖാന്റെ അത്യുഗ്രൻ ഡാൻസിനും പ്രേക്ഷകർ കയ്യടികൾ നൽകുന്നുണ്ട്.

ചിത്രം നിർമ്മിക്കുന്നത് സൽമാൻ ഖാൻ ഫിലിംസ് ആണ്. ചിത്രത്തിന്റെ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ നായക ജോഡികളായ സൽമാൻ ഖാനും പൂജാ ഹെഗ്‌ഡെയും ഒരുമിച്ച് നിൽക്കുന്നതാണ് പോസ്റ്ററിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.  അണിയറ പ്രവർത്തകരും ചിത്രത്തിലെ താരങ്ങളും  ട്രെയിലർ ഏപ്രിൽ 10 ന് പുറത്തിറങ്ങുമെന്നും  വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത് ഏപ്രിൽ 21നാണ്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close