സൂപ്പർസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 യുടെ ഗാന രംഗം ചോർന്നു…

Advertisement

ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറും ഒന്നിച്ച എന്തിരൻ 2 . മാസ്റ്റർ ഡയറക്ടർ ഷങ്കർ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രം ആയാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം അഞ്ഞൂറ് കോടി രൂപയ്ക്കു മുകളിലാണ് ഈ ചിത്രത്തിന്റെ നിർമ്മാണ ചെലവ് എന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിന് മുകളിലായി നിർമ്മാണത്തിലിരിക്കുന്ന ഈ ചിത്രം വരുന്ന നവംബർ 29 നു ആണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് മൂന്നു മാസം മുൻപ് ഈ ചിത്രത്തിലെ ഒരു ഗാന രംഗം ചോർന്നു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്.

എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം ഈണം നൽകിയ ഗാനത്തിന് രജനികാന്തും നായികയായ ആമി ജാക്സണും ചുവടു വെക്കുന്ന ഒരു രംഗമാണ് ചോർന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ബിബിസി ന്യൂസ് റിപ്പോർട്ടിൽ ആണ് ഈ ചിത്രത്തിലെ ഒരു രംഗം കാണിച്ചതെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചാനലിന് വേണ്ടി തയ്യാറാക്കിയ വീഡിയോ റിപ്പോർട്ടിൽ ആണ് ഒരു രംഗം ഷൂട്ട് ചെയ്യുന്ന ദൃശ്യം കയറി കൂടിയത് എന്നാണ് സൂചന. എന്തിര ലോകത്തു സുന്ദരിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഷൂട്ടിംഗ് വീഡിയോ ആണ് പുറത്തു വന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ആണ് പൂർണ്ണമായും ഐ മാക്സ് ത്രീഡിയിൽ ഷൂട്ട് ചെയ്ത ഒരു ചിത്രം വരുന്നത്. ഹോളിവുഡ് സാങ്കേതിക വിദഗ്ധരും സഹകരിച്ചിരിക്കുന്ന ഈ ചിത്രം ലോക സിനിമയിലെ തന്നെ ചലച്ചിത്ര വിസ്മയങ്ങളിൽ ഒന്നായി മാറുമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close