സ്ത്രീകളെ ബഹുമാനിക്കേണ്ട, അപമാനിക്കാതിരുന്നു കൂടെ; കിടിലൻ ഡയലോഗുമായി പാപ്പന്റെ പുതിയ ടീസർ എത്തി

Advertisement

ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ പാപ്പൻ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ആഗോള ഗ്രോസ് മുപ്പത് കോടിയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സക്സസ് ടീസറുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇന്നാണ് ഈ ചിത്രത്തിന്റെ രണ്ടാമത്തെ സക്സസ് ടീസർ പുറത്തു വന്നത്. സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നു കൂടെ എന്ന ശ്കതമായ ഡയലോഗോട് കൂടിയ സീനാണ് പുറത്തു വിട്ടിരിക്കുന്നത്. സുരേഷ് ഗോപി, നീത പിള്ളൈ, ടിനി ടോം എന്നിവരെ ഈ ടീസറിൽ നമ്മുക്ക് കാണാം. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പാപ്പൻ കേരളത്തിന് പുറത്തും മികച്ച വിജയമാണ് നേടിയത്. കേരളത്തിൽ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഗൾഫിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും റിലീസ് ആയതെങ്കിലും, മികച്ച സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി കാഴ്ച വെച്ചിരിക്കുന്നത്. ആർ ജെ ഷാൻ രചിച്ച ഈ മാസ്സ് ക്രൈം ത്രില്ലർ ചിത്രം ആരാധകർക്കും യുവ പ്രേക്ഷകർക്കുമൊപ്പം കുടുംബ പ്രേക്ഷകരും വലിയ രീതിയിൽ തന്നെ ഏറ്റെടുത്തിരുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ, നൈല ഉഷ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി, അജ്മൽ അമീർ എന്നിവരും വേഷമിട്ടിരിക്കുന്നു.

Advertisement

Advertisement

Press ESC to close