പ്രതീക്ഷകൾ വാനോളം ഉയർത്തി ജനപ്രിയ നായകന്റെ ‘പവി കെയർ ടേക്കർ’ ടീസർ

Advertisement

നടൻ വിനീത് കുമാറിന്റെ സംവിധാനത്തിൽ ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം പവി കെയർ ടേക്കറിന്റെ ടീസർ പുറത്തിറങ്ങി.1.46 മിന്റുള്ള ടീസറിൽ വിന്റജ് ദിലീപിനെ കാണാൻ സാധിക്കുന്നു എന്നതിൽ ദിലീപ് ആരാധകർ ആവേശത്തിലാണ്. 5 ലക്ഷത്തിൽ പരം കാഴ്ചക്കാരുമായി ടീസർ ട്രെൻഡിങ്ങിലാണ്.വിനീത് കുമാറിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്.

ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാർ അണിനിരക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ,ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ് തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

Advertisement

ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റെതാണ്. ഛായഗ്രഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ -ദീപു ജോസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, ഗാനരചന – ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ – നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത് കരുണാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ രാജൻ,കോസ്റ്റ്യൂം – സഖി എൽസ, മേക്കപ്പ്  -റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത്‌ ശ്രീനിവാസൻ, പി. ആർ. ഓ – എ. എസ്. ദിനേശ്, സ്റ്റിൽസ് – രാംദാസ് മാത്തൂർ, ഡിസൈൻസ് –  യെല്ലോ ടൂത്ത്‌, ഡിജിറ്റൽ മാർക്കറ്റിംഗ് – സുജിത് ഗോവിന്ദൻ,  കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ

Advertisement

Copyright © 2017 onlookersmedia.

Press ESC to close