നാനിയുടെ നായികയായി മൃണാള്‍ താക്കൂർ; ഫസ്റ്റ് ഗ്ലിംപ്‍സ് വീഡിയോ കാണാം

Advertisement

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നാച്ചുറൽ സ്റ്റാർ നാനി. ഇപ്പോഴിതാ അദ്ദേഹം നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘നാനി 30’ എന്ന വിളിപ്പേരിൽ ഇപ്പോൾ താല്‍ക്കാലികമായി അറിയപ്പെടുന്ന ഈ ചിത്രം നവാഗതനായ ഷൗര്യൂവ് ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‍സ് വീഡിയോയും പ്രഖ്യാപനത്തിനൊപ്പം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായ സീതാ രാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് ഈ ചിത്രത്തിൽ നാനിയുടെ നായികയായി എത്തുക.

ആദ്യമായാണ് നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച് വെള്ളിത്തിരയില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോൾ ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവർ ചേർന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകനായി എത്തുന്നത് മലയാളിയായ ഹിഷാം അബ്ദുൽ വഹാബ് ആണ്. വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൾ വഹാബ്. നാനി നായകനായി ഇനി റിലീസ് ചെയ്യാനുള്ളത് ദസറ എന്ന ചിത്രമാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാനി ചിത്രങ്ങളിൽ ഒന്നാണ് ദസറ. കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ 2023 മാർച്ച് 30നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close