താരപ്പൊലിമയുടെ സിനിമാ പൂരമൊരുക്കി വിനീത് ശ്രീനിവാസൻ; പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ടീസർ കാണാം

Advertisement

പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ- വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള ഇതിന്റെ ആദ്യ ടീസർ പുറത്ത് വന്നിരിക്കുകയാണ്. വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ പരിചപ്പെടുത്തിക്കൊണ്ടുള്ള ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ, അർജുൻ ലാൽ, അശ്വത് ലാൽ, ദീപക് പറമ്പൊൾ, വൈ ജി മഹേന്ദ്ര, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, കലേഷ് രാമാനന്ദ് എന്നിവരും, അതിഥി വേഷത്തിൽ നിവിൻ പോളിയും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.

ഹൃദയം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ടീമൊന്നിച്ച ഈ ചിത്രം പഴയകാല മദിരാശി പട്ടണത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ കഥ പറയുന്നതെന്ന സൂചനയാണ് ടീസർ തരുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നും വാർത്തകളുണ്ട്. ഹൃദയം സിനിമ നിർമ്മിച്ച, മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ഏപ്രിൽ പതിനൊന്നിനാണ് ആഗോള റിലീസായി എത്തുക. ഗായകനായ അമൃത് രാംനാഥ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റ് ചെയ്യുന്നത് രഞ്ജൻ എബ്രഹാം എന്നിവരാണ്. പൊള്ളാച്ചി രാജ, ഫാഹിം സഫർ, വിജയലക്ഷ്മി, ബിജു സോപാനം, രേഷ്മ സെബാസ്റ്റ്യൻ, ഉണ്ണി രാജ, ദർശന സുദർശൻ, കൃഷ്ണചന്ദ്രൻ, ശ്രീറാം രാമചന്ദ്രൻ, അഞ്ജലി നായർ, എ ആർ രാജ ഗണേഷ്, നന്ദു പൊതുവാൾ, ടി എസ് ആർ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close