അതിവേഗം 1 മില്യൺ കാഴ്ചക്കാർ; സോഷ്യൽ മീഡിയയിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ‘ദുൽഖർ’ തരംഗം

Advertisement

സിനിമാലോകം ആകാംഷയോടെ ഉറ്റു നോക്കുന്ന പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലർ റിലീസായി. ഷാരൂഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജുന തുടങ്ങിയ വമ്പൻ താരങ്ങളാണ് റിലീസ് ചെയ്തത്. ട്രെയ്‌ലർ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ 1 മില്യൺ കാഴ്ചക്കാരെയാണ് നേടിയെടുത്തിട്ടിരുന്നത്. 1 ലക്ഷം ലൈക്സും നിരവധി കമന്റ്‌സ്‌മായി ട്രെയ്‌ലർ മീഡിയയിൽ തരംഗംസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജവാൻ, പുഷ്പാ തുടങ്ങിയ ചിത്രങ്ങളുടെ ട്രെയ്‌ലർ കട്ട് ചെയ്ത ആന്റണി റൂബൻ ആണ് കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലർ കട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനിൽ റിലീസ് ചെയ്ത ട്രെയ്‌ലർ ഇന്ന് മുതൽ തിയേറ്ററുകളിലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും.

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്കെത്തുമ്പോൾ മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഈ ബ്രഹ്മണ്ഡ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്

Advertisement

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close