വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരി ആവാൻ സംവൃത സുനിൽ; അന്നത്തെ പോലെ തന്നെ ഇന്നും..!

Advertisement

മലയാള സിനിമാ പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന ഒരു നടി ആണ് സംവൃത സുനിൽ. ലാൽ ജോസ് ചിത്രം രസികനിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന ഈ നടി അതിനു മുൻപും ബാല താരം ആയി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായിക ആയി എത്തിയ സംവൃത മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കു ഒപ്പവും അഭിനയിച്ചു ഏറെ പ്രശസ്തി നേടി. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്ന സംവൃത ഇപ്പോൾ വീണ്ടും മലയാള സിനിമാ പ്രേമികളുടെ മുന്നിലേക്ക് തിരിച്ചു വരികയാണ്. ജി പ്രജിത് സംവിധാനം ചെയ്ത ബിജു മേനോൻ ചിത്രമായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ ആണ് സംവൃതയുടെ തിരിച്ചു വരവ്.

നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസറുകൾ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തു വന്ന ഇതിലെ ഗാനത്തിൽ സംവൃത സുനിൽ ഏറെ മനോഹരി ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പണ്ടും ഇപ്പോഴും സംവൃത എന്ന നടിയെ പ്രേക്ഷകരുടെ പ്രീയപ്പെട്ടവൾ ആക്കുന്നത് ശാലീനത തുളുമ്പുന്ന സൗന്ദര്യവും അഭിനയ മികവും തന്നെയാണ്. പണ്ടത്തേതിൽ നിന്ന് ഒരു മാറ്റവും ഇല്ലാതെ അതേ ശാലീനതയോടെ തന്നെയാണ് സംവൃതയെ തിരിച്ചു വരവിലും കാണാൻ കഴിയുന്നത്. ഇനിയങ്ങോട്ട് ഈ നടി വീണ്ടും മലയാള സിനിമയിൽ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗം ആവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close