
വിജയ് ദേവരകൊണ്ട നായകനായ “കിങ്‌ഡം” എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ. ചിത്രത്തിലെ പ്രധാന വില്ലനായാണ് വെങ്കിടേഷ് അഭിനയിച്ചത്. മുരുകൻ എന്ന് പേരുള്ള കഥാപാത്രമായി വെങ്കിടേഷ് കാഴ്ച വെച്ചത് ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. നായകൻ വിജയ് ദേവരകൊണ്ടക്കു ഒപ്പമോ അതിനു മുകളിലോ പോകുന്ന പ്രകടനമാണ് വില്ലനായ വെങ്കി എന്ന വെങ്കിടേഷ് കാഴ്ച വെച്ചത് എന്നാണ് പ്രേക്ഷകാഭിപ്രായം. ഇതോടെ തെലുങ്കിലും മലയാളത്തിലുമുൾപ്പെടെ ഒട്ടേറെ വമ്പൻ അവസരങ്ങൾ ഈ നടനെ തേടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൗതം തിന്നൂരി സംവിധാനം ചെയ്ത “കിങ്‌ഡം” വിജയ് ദേവരകൊണ്ടയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് നേടിയാണ് മുന്നേറുന്നത്. ഭാഗ്യശ്രീ ബോർസെ നായികാ വേഷം ചെയ്ത ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത് സത്യദേവ് ആണ്.