
സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കാൻ പ്രശസ്ത സംവിധായകൻ സമീർ താഹിർ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനെ കണ്ടു കഥ പറഞ്ഞു എന്നും കഥയിൽ ആകൃഷ്ടനായ മോഹൻലാൽ തിരക്കഥാ രചനയിലേക്കു കടക്കാനുള്ള പച്ചക്കൊടി കാണിച്ചു എന്നുമാണ് വാർത്തകൾ വരുന്നത്. അടുത്ത വർഷം ആയിരിക്കും ചിത്രത്തിന്റെ കൂടുതൽ ചർച്ചകൾ സംഭവിക്കുക. ഇപ്പോൾ തിരക്കഥാ രചനയുടെ ഘട്ടത്തിലാണ് പ്രൊജക്റ്റ് നിൽക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ചാപ്പാ കുരിശ്, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, കലി എന്നിവയാണ് സമീർ താഹിർ ഒരുക്കിയ മുൻ ചിത്രങ്ങൾ. പ്രശസ്ത ഛായാഗ്രാഹകൻ കൂടിയായ സമീർ താഹിർ കാമറ ചലിപ്പിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടത് ബിഗ് ബി, ബാംഗ്ലൂർ ഡേയ്സ്, മിന്നൽ മുരളി, ആവേശം, ഡയമണ്ട് നെക്ക്ലേസ് എന്നിവയാണ്.
Sameer Thahir to unite hands with Mohanlal for the first time