
Advertisement
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത “ബേബി ഗേൾ” എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു എന്ന് റിപ്പോർട്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രത്തിന് വേണ്ടി നിവിൻ തന്റെ ഡബ്ബിങ് പൂർത്തിയാക്കി. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ചിത്രത്തിൽ ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ‘ട്രാഫിക്ക്’, ‘ഹൗ ഓൾഡ് ആർ യു’ എന്നിവയാണ് മുൻ ചിത്രങ്ങൾ.