
Advertisement
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും ഒരുപോലെ ഫ്രീ ആവുന്ന സമയത്ത് ചിത്രം സംഭവിക്കുമെന്നും അദ്ദേഹത്തെ തന്റെ സ്റ്റൈലിൽ ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കും അതെന്നും ലോകേഷ് പറഞ്ഞു. രജനികാന്ത്, കമൽ ഹാസൻ, വിജയ്, സൂര്യ എന്നിവരെയെല്ലാം ലോകേഷ് സംവിധാനം ചെയ്ത് കഴിഞ്ഞു. ഇനി ബോളിവുഡിൽ ആമിർ ഖാനെ നായകനാക്കി ഒരു ചിത്രം പ്ലാൻ ചെയ്യുകയാണ് അദ്ദേഹം. കാർത്തി നായകനായ കൈതി 2 നു ശേഷം ലോകേഷിന്റെ ബോളിവുഡ് ചിത്രം ആരംഭിക്കും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന “കൂലി” ഓഗസ്റ്റ് 14 നു ആഗോള റിലീസായെത്തും.