പേരൻപ് കണ്ട ആസ്വാദകയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആവുന്നു; ഇത്രയും നാൾ എവിടെ ആയിരുന്നു എന്ന് മമ്മൂട്ടിയോട്..!

Advertisement

മമ്മൂട്ടി നായകനായ തമിഴ് ചിത്രമായ പേരൻപ് ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനു ശേഷം വലിയ പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് നേടിയെടുക്കുന്നത്. ചിത്രം കണ്ട ഓരോ പ്രേക്ഷകരും സിനിമാ പ്രവർത്തകരും ഈ സിനിമയേയും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടിയുടെയും സാധനയുടെയും ഗംഭീര പ്രകടനങ്ങളെയും പ്രശംസിച്ചു മുന്നോട്ടു വരികയാണ്. ഇപ്പോഴിതാ ഈ ചിത്രം കണ്ട ഒരു ആസ്വാദകയുടെ ഫേസ്ബുക് പോസ്റ്റും ഏറെ വൈറൽ ആയി കഴിഞ്ഞു. സ്വാതി ബീന സതീഷ് എന്ന ആസ്വാദക സിനിമ പാരഡിസോ ക്ലബ്ബിൽ പങ്കു വെച്ച നിരൂപണം ആണ് ശ്രദ്ധ നേടുന്നത്. എന്തേ ഇപ്പോൾ വീണ്ടും ഒരു നാഷണൽ അവാർഡ് ഒക്കെ വാങ്ങിയേക്കാമെന്നൊരു തോന്നൽ എന്നും എവിടെ ആയിരുന്നു മനുഷ്യാ ഇത്രയും നാൾ എന്നുമാണ് സ്വാതി മമ്മൂട്ടിയോട് ചോദിക്കുന്നത്.

പത്തേമാരിക്ക് ശേഷം മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഉജ്ജ്വലമായ തിരിച്ചു വരവിനു കളം ഒരുക്കിയ റാമിന് നന്ദി പറയുന്നു സ്വാതി. മമ്മൂട്ടിക്കൊപ്പം തന്നെ വിസ്‍മയിപ്പിക്കുന്ന പ്രകടനമാണ് സാധന എന്ന നടിയും കാഴ്ച വെച്ചത് എന്ന് സ്വാതി പറയുന്നു. ഗോവയിൽ സിനിമ കാണാൻ വന്നത് കൂടുതലും തമിഴ് പ്രേക്ഷകർ ആയിരുന്നു എന്നും അവരുടെ കൂടെ ഇരുന്നു ചിത്രം കാണുക എന്നത് ഒരു അനുഭവം ആണെന്നും സ്വാതി പറയുന്നുണ്ട്. മമ്മൂട്ടി മലയാളികളുടേതു മാത്രമല്ല തങ്ങളുടേത് കൂടിയാണ് എന്ന തമിഴ് പ്രേക്ഷകരുടെ പ്രസ്താവന കണ്ടു കയ്യടിക്കാതിരിക്കാനായില്ല എന്നും ഈ ആസ്വാദക പറയുന്നു. അമുദൻ എന്ന ടാക്സി ഡ്രൈവർ ആയി മമ്മൂട്ടിയും സ്പാസ്റ്റിക് പാരാലിസിസ് ബാധിച്ച അദ്ദേഹത്തിന്റെ മകൾ ആയി സാധനയും അഭിനയിച്ച ഈ ചിത്രം ഒരുക്കിയത് റാം ആണ്.

Advertisement
Advertisement

Press ESC to close