26 കോടി കളക്ഷനുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ വൻ വിജയത്തിലേക്ക്

Advertisement

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഈ മാസം 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സോഫീസിൽ ഇതിനകം 26 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്.

പോലീസ് വേഷത്തിൽ ടൊവിനോയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ച തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. കൂടാതെ ഇന്ദ്രൻസ്, ബാബുരാജ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, നന്ദു, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, രമ്യ സുവി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. സിനിമയ്ക്കായ് ഗൗതം ശങ്കർ ഒരുക്കിയ ദൃശ്യങ്ങളും സന്തോഷ് നാരായണൻ നൽകിയ സംഗീതവും സൈജു ശ്രീധറിന്‍റെ എഡിറ്റിംഗും ദിലീപ് നാഥിന്‍റെ ആർട്ടുമൊക്കെ മികച്ച രീതിയിലുള്ളതാണ്. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close