മമ്മൂട്ടിയുടെ ഏത് സീൻ കണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി കരഞ്ഞത്; ഉത്തരം നൽകി സംവിധായകൻ

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ഇന്നലെയാണ് ഈ ചിത്രത്തിന്റെ പ്രീമിയർ കേരളാ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഇതിന്റെ പ്രീമിയറിന് ശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അവിടെയെത്തിച്ചേർന്ന പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്തു. അതിലൊരു പ്രേക്ഷകൻ ചോദിച്ചത്, മമ്മൂട്ടി ഈ ചിത്രത്തിലെ ഒരു രംഗം അഭിനയിച്ചത് കണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കണ്ണ് നിറഞ്ഞു എന്ന് കേട്ടിരുന്നു എന്നും, അത് ഏത് രംഗമാണ് എന്നുമായിരുന്നു. ഇതെന്റെ ഊര് എന്ന് മമ്മൂട്ടി കഥാപാത്രമായ സുന്ദരം പറയുന്ന ഒരു സീനിൽ തന്റെ കണ്ണ് നിറഞ്ഞിരുന്നു എന്നും, ആ സീൻ തന്നെയാണോ ലിജോയുടെ കണ്ണ് നിറയിച്ചതെന്നും ആ പ്രേക്ഷകർ ചോദിച്ചു. അതിന് മറുപടിയായി ലിജോ പറഞ്ഞത് അതൊരു രഹസ്യമായി ഇരിക്കട്ടെ എന്നാണ്.

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ലിജോ, നല്ല പ്രതികരണങ്ങൾക്ക് നന്ദിയും അറിയിച്ചു. ഇവിടുന്ന് നേരെ തന്റെ പുതിയ മോഹൻലാൽ ചിത്രത്തിന്റെ ജോലികളിലേക്കാണ് പോകുന്നതെന്നും ലിജോ പറയുന്നു. എസ് ഹരീഷ് രചിച്ച നൻ പകൽ നേരത്ത് മയക്കം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, രാജേഷ് ശർമ്മ, കോട്ടയം രമേശ്, ബിറ്റോ ഡേവിസ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement

Advertisement

Press ESC to close