ജയ ജയ ജയ ജയ ഹേ സംവിധായകന്റെ തിരക്കഥയിൽ ‘വാഴ’; ബേസിൽ ജോസഫ്- വിപിൻ ദാസ് ടീം വീണ്ടും.

Advertisement

ജയ ജയ ജയ ജയ ഹേ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ വലിയ കയ്യടി നേടിയ സംവിധായകനാണ് വിപിൻ ദാസ്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള വിപിൻ ദാസ്, ഇപ്പോൾ പൃഥ്വിരാജ്- ബേസിൽ ജോസഫ് ടീം ഒന്നിക്കുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ ജോലികളിലാണ്. ഇത് കൂടാതെ മറ്റൊരു ചിത്രത്തിന് തിരക്കഥ രചിച്ചും വിപിൻ ദാസ് മുന്നോട്ട് വരികയാണ്. വാഴ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. “ഗൗതമിന്റെ രഥം” എന്ന നീരജ് മാധവ് ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ, “വാഴ “-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്” എന്നാണ്. ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിലും ബേസിൽ ജോസഫ് പ്രധാന വേഷം ചെയ്യുന്നു. ബേസിൽ ജോസഫിനെ മാറ്റി നിർത്തിയാൽ, ഒട്ടേറെ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് വാഴ ഒരുക്കുന്നത്.

വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസ് ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് കഥ പറയുകയെന്നാണ് സൂചന. സ്വരൂപ് ശോഭ ശങ്കർ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് അങ്കിത് മേനോനാണ്. കണ്ണൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. സംവിധായകൻ വിഷ്ണു മോഹൻ, നടൻ ദേവ് മോഹൻ എന്നിവർ ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച ഈ ചിത്രം ആരംഭിച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. വിപിൻ ദാസ് ആണ് ചിത്രത്തിന് വേണ്ടി ഫസ്റ്റ് ക്ലാപ് അടിച്ചത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close