സൂപ്പർ ഹിറ്റായി ‘വാതിൽ’ ട്രൈലെർ; വിനയ് ഫോർട്ട്- അനു സിതാര ചിത്രം സെപ്റ്റംബർ എട്ട് മുതൽ.

Advertisement

പ്രശസ്ത താരങ്ങളായ വിനയ് ഫോർട്ട്, അനു സിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്ത വാതിൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഇതിന്റെ ടീസർ, ട്രൈലെർ, വീഡിയോ സോങ് എന്നിവ ഇതിനോടകം വലിയ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. പ്രേക്ഷകർക്ക് ആകാംഷ സമ്മാനിക്കുന്ന വാതിൽ ട്രൈലെർ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ഏതായാലും സെപ്റ്റംബർ എട്ട് മുതൽ ഈ ചിത്രം കേരളത്തിൽ പ്രദർശനമാരംഭിക്കും. വിനയ് ഫോർട്ട്, അനു സിതാര എന്നിവർക്ക് പുറമേ നടൻ കൃഷ്ണ ശങ്കറും ഇതിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ജീവൻ പകരുന്നുണ്ട്.

സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പോളി, മെറിൻ ഫിലിപ് എന്നിവരും വേഷമിടുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സ്പാർക്‌ പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദരാജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഷംനാദ് ഷമീറാണ്. രജീഷ് വളാഞ്ചേരി സഹനിർമ്മാതാവായെത്തിയിരിക്കുന്ന വാതിലിന് കാമറ ചലിപ്പിച്ചത് മനേഷ് മാധവനും സംഗീതമൊരുക്കിയത് സെജോ ജോണുമാണ്. പ്രശസ്ത ചിത്രസംയോജകൻ ജോൺ കുട്ടിയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് പൂർണ്ണ സംതൃപ്തി നൽകുന്ന ചിത്രമായിരിക്കും വാതിലെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ നമ്മുക്ക് നൽകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close